ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; മരിച്ചത് ഫാസില്‍ വധക്കേസിലെ രണ്ടാം പ്രതി

  • By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദാണ്(28) കൊല്ലപ്പെട്ടത്. നാല് മാസം മുന്‍പ് സിപിഎം പ്രവര്‍ത്തകനായ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എബിവിപിക്ക് വീണ്ടും പാര! കയ്യൂരിന്റെ വിപ്ലവഗാനം ആലപിച്ച് രാജസ്ഥാനിലെ പ്രവര്‍ത്തകര്‍... വീഡിയോ

പാപ്പുവിന്റെ പേരില്‍ ലക്ഷങ്ങള്‍! സ്വത്തിനായി മകളും രംഗത്ത്... പക്ഷേ, അവകാശി മറ്റൊരാള്‍....

murder

ഞായറാഴ്ച ഉച്ചയോടെയാണ് ആനന്ദിന് നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ പോകുകയായിരുന്ന ആനന്ദിനെ ഇടിച്ചിട്ടാണ് അക്രമിസംഘം വെട്ടിയത്. ബൈക്കില്‍ നിന്നും തെറിച്ചുവീണ ആനന്ദിനെ റോഡിലിട്ട് ശരീരമാസകലം വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടന്‍തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഗുരുവായൂരിലെ എസ്എഫ്‌ഐ-സിപിഎം പ്രവര്‍ത്തകനായിരുന്ന ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ആനന്ദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം ഗുരുവായൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 13 തിങ്കളാഴ്ച ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

English summary
rss worker killed in guruvayur.
Please Wait while comments are loading...