Get Updates
Get notified of breaking news, exclusive insights, and must-see stories!

തില്ലങ്കേരിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ്സുകാരന്‍ വന്‍ മോഷണക്കേസിലെ പ്രതി

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് നേരത്തെ മോഷണക്കേസില്‍ പ്രതിയിലായ പ്രതി. സോഷ്യല്‍ മീഡിയ വഴി ഇടതുപക്ഷ പ്രവര്‍ത്തകരാണ് ഇക്കാര്യം പ്രചരിപ്പിക്കുന്നത്. പന്നിയോടന്‍ഹൗസില്‍ മാവില വിനീഷിനെ പോലീസ് പിടികൂടിയപ്പോഴുള്ള ചിത്രങ്ങളും ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നുണ്ട്.

വിനീഷ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് സംഘത്തെ നേരത്തെ പോലീസ് പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. വന്‍തോതിലുള്ള മോഷണമാണ് പ്രതികള#് നടത്തിയിരുന്നത്. മുപ്പതോളം വീടുകളില്‍ മോഷണം നടത്തിയ സംഘം 150 പവന്‍ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ ഡോളറും ലക്ഷക്കണക്കിനു രൂപയും കവര്‍ന്നിരുന്നു.

kannur-vineesh

ജയിലില്‍വെച്ച് പരിചയപ്പെട്ടവര്‍ ചേര്‍ന്ന് മോഷണസംഘം രൂപീകരിക്കുകയായിരുന്നു. മോഷണത്തിന് പിടിയിലായപ്പോള്‍ ആര്‍എസ്എസ്സുമായി ബന്ധമില്ലെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാവിന്റെ വീടിന് ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കിടക്കുമ്പോഴായിരുന്നു വിനീഷ് മോഷണസംഘവുമായി ബന്ധപ്പെടുന്നത്.
prathikal

പിന്നീട്, തമിഴ്‌നാട് പൊലീസ് ലുക്ക്ഔട്ട്‌നോട്ടീസ് പുറപ്പെടുവിച്ച വിഗ്രഹമോഷ്ടാവായ പ്രകാശ്ബാബുവുമായി ചേര്‍ന്നായിരുന്നു വിനീഷ് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ കവര്‍ച്ച. വിനീഷിന്റെ മുന്‍കാല ചരിത്രം പുറത്തുവന്നതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സൈബര്‍ സ്‌പേസില്‍ സിപിഎമ്മിന്റെ പ്രതിരോധം. വിനീഷിന്റെ കൊലപാതകത്തില്‍ ബിജെപി ഹര്‍ത്താല്‍ നടത്തിയതോടെ നേരത്തെ മോഷണക്കേസില്‍ ഉള്‍പ്പെട്ടെ പ്രതിയെ ബിജെപി ഉള്‍ക്കൊള്ളുകയായിരുന്നെന്നും പ്രചരണമുണ്ട്. അതേസമയം, വിഷയത്തില്‍ ബിജെപി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+