പൊലീസ്, നിയമ മേഖലകളില്‍ ആര്‍എസ്എസുകാരെ കുത്തിനിറക്കുന്നു: ടീസ്റ്റ സെതല്‍വാദ്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ഭരണം കൈയാളുന്നവര്‍ തന്നെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ 'ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവോ എന്ന സെഷനില്‍ സിപിഎം പിബി അംഗം എംഎ ബേബിയുമായി സംവദിക്കുകയായിരുന്നു അവര്‍.

വിദേശത്തും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി; മുന്‍ സര്‍ക്കാരുകളുടെ അഴിമതിയും ദുര്‍ഭരണവും

ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ആര്‍എസ്എസ് മനുസ്മൃതിയെയാണ് ഭരണഘടനയായി കാണുന്നത്. രാജ്യത്തിന്റെ പരമോന്നത സ്ഥാനങ്ങളില്‍പോലും ഇത്തരക്കാര്‍ കയറിക്കൂടിയത് രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുക. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ദലിത്- മുസ്‌ലിം വിഭാഗങ്ങളെ അന്യവല്‍ക്കരിക്കുകവഴി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളാണ് ലംഘിക്കപ്പെടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് അധികാരവര്‍ഗത്തിന്റെ ഉത്തരവാദിത്തമാണ്.

teesta-setalvad

ചില സംഘടനകള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദം ഭരണഘടനാവിരുദ്ധമാണ്. ബി.ജെ.പിയേക്കാള്‍ ആര്‍എസ്എസ് ആണ് അധികാരകേന്ദ്രത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. പൊലിസ്, നിയമരംഗം എന്നിവിടങ്ങളിലെല്ലാം ആര്‍എസ്എസ് പ്രതിനിധികളെ കുത്തിനിറയ്ക്കുകയാണ്. മുസ്‌ലിം വിരുദ്ധതയും അസഹിഷ്ണുതയും രാജ്യത്ത് വര്‍ധിച്ചുവരുന്നു. ഇതിനെതിരേ പ്രതിപക്ഷകക്ഷികള്‍ ഒന്നിക്കുകയും ജനങ്ങളെ അണിനിരത്തി വലിയ പ്രചാരണം സംഘടിപ്പിക്കുകയും വേണമെന്നും ടീസ്റ്റ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിനെപോലും ഏകശിലാരൂപത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല. ഗാന്ധി വധത്തിനുശേഷം ആര്‍എസ്എസിനെ നിരോധിച്ചതായിരുന്നു. എന്നാല്‍, ഇന്ന് ആ സംഘടന ഭരണപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരൊക്കെ സംഘ്പരിവാര്‍ ബന്ധമുള്ളവരാണ്. രാജ്യത്ത് ഭരണഘടനാവിരുദ്ധമായ കാര്യങ്ങളാണ് അരങ്ങേറുന്നതെന്നും എംഎ ബേബി പറഞ്ഞു. അമൃതലാല്‍ മോഡറേറ്ററായിരുന്നു.

English summary
rss workers are filled in law and police sector says teesta setaivad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്