കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർടിപിസിആർ നിരക്ക്; ലാബുടമകളുടെ ഹർജിയിൽ ഐസിഎംആറിന് നോട്ടീസ് അയച്ച് ഹൈക്കോടതി

Google Oneindia Malayalam News

ദില്ലി; ആർടി-പിസിആർ ടെസ്റ്റുകളുടെ നിരക്ക് കുറച്ച നടപടിയിൽ സംസ്ഥാന സർക്കാരിനും ഐസിഎംആറിനും നോട്ടീസ് അയച്ച് ഹൈക്കോടതി. ആർടിപിസിആർ നിരക്ക് 1700 ൽ നിന്നും 500 ആക്കി കുറച്ച സർക്കാർ ഉത്തരവിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഐസിഎംആറിനോടും സർക്കാരിനോടും നിലപാട് തേടിയത്.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

high court

നിരക്ക് നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോയെന്ന് വ്യക്തമാക്കാൻ കോടതി ഐസിഎംആറിനോട് നിർദ്ദേശിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് നിരക്ക് കുറച്ചതെന്ന് സർക്കാരിനോടും കോടതി ചോദിച്ചു. അതേസമയം പരിശോധനയ്ക്ക് നാമമാത്രമായ ചെലവാണ് വരുന്നതെന്നിരിക്കെ നിരക്ക് കുറയ്ക്കണമെന്നത് അനാവശ്യവാദം മാത്രമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. കേരളത്തിൽ മാത്രമാണ് ഇത്രയും കൂടുതൽ തുക പരിശോധനയ്ക്ക് ഈടാക്കുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

പഞ്ചാബിൽ 415 രൂപയാണ് പരിശോധന ചെലവ്. മഹാരാഷ്ട്ര, ഹരിയാണ, ഉത്തരാഖണ്ഡ എന്നിവിടങ്ങളിൽ 500 രൂപയാണ് ചെലവ് ,സർക്കാർ കോടതിയിൽ വ്യക്തമാക്കി. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ പ്രകാരം നിരക്ക് കുറക്കാനുള്ള അധികാരം സർക്കാരിന് ഉണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. കൂടാതെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവിധ പരിശോധനകളുടെ നിരക്ക് നിശ്ചയിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും കോടതിയിൽ സർക്കാർ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
High court questioning central's vaccine policy

സർക്കാർ നടപടി ചോദ്യം ചെയ്ത് നേരത്തേ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ഉടമകൾ ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.

ഫിറോസ് ഖാൻ പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് രമ്യ.. ഷോയിൽ നിന്നും പുറത്തായതിന് കാരണംഫിറോസ് ഖാൻ പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് രമ്യ.. ഷോയിൽ നിന്നും പുറത്തായതിന് കാരണം

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

English summary
RTPCR rate; High court sends notice to ICMR on lab owners' plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X