പുതുവൈപ്പിലെ സമരക്കാർക്കിടയിൽ തീവ്രവാദികൾ! 64 സ്ത്രീകളും 12 പുരുഷന്മാരും കസ്റ്റഡിയിലെന്ന് റൂറൽ എസ്പി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെയുള്ള സമരത്തിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് പോലീസ്. റൂറൽ എസ്പി എവി ജോർജ്ജാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പുതുവൈപ്പിലെ സമരം സ്ത്രീകൾ സ്വമേധയ നടത്തിയ സമരമല്ലെന്നും, സമരക്കാർക്കിടയിൽ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിക്കെട്ടിന് ശേഷം നാണിച്ചുനിന്ന വധുവിനെ പോലീസ് പൊക്കി!കുടുങ്ങിയത് 5 യുവാക്കളെ കബളിപ്പിച്ച യുവതി

നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

തീവ്രവാദഗ്രൂപ്പുകൾക്ക് സമരത്തിൽ പങ്കാളിത്തമുണ്ട്. സമരക്കാർക്കിടയിലെ തീവ്രവാദ ബന്ധമുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഞാറയ്ക്കൽ പോലീസ് സ്റ്റേഷനു മുന്നിൽ സമരം ചെയ്തിരുന്നവരെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നില്ലെന്നും റൂറൽ എസ്പി വ്യക്തമാക്കി.

keralapolice

സംഘർഷാവസ്ഥ ഒഴിവാക്കാൻ സമരക്കാരെ കളമശേരിയിലേക്ക് കൊണ്ടുവരികയായിരുന്നു. പോകാൻ അനുവദിച്ചിട്ടും അവർ പോകാൻ കൂട്ടാക്കിയില്ല,അറസ്റ്റ് ചെയ്ത് നീക്കണമെന്നത് സമരക്കാരുടെ വാശിയായിരുന്നു. പ്രശ്നങ്ങൾ തീർപ്പാക്കുന്നതിനാണ് അറസ്റ്റ് ചെയ്തത്. 64 സ്ത്രീകളും 12 പുരുഷന്മാരുമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ സ്ത്രീകളെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞുവെച്ചുവെന്നുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും റൂറൽ എസ്പി വ്യക്തമാക്കി. അതേസമയം, കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ നടത്തുന്ന സമരത്തിന് നേരെയുണ്ടായ നരനായാട്ടിന് മറുപടി പറയാൻ കഴിയാത്തതിനെ തുടർന്നാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നാണ് സമരക്കാർ പ്രതികരിച്ചത്.

English summary
rural sp says that puthuvyppe protesters have a relation with terrorist groups.
Please Wait while comments are loading...