കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക വേണ്ട, യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവർത്തനമാരംഭിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: യുക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. നോര്‍ക്ക പിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

റഷ്യ തടഞ്ഞാല്‍ ഞങ്ങള്‍ക്ക് പറ്റില്ലെന്ന് ഖത്തര്‍; അമേരിക്കയുടെ നീക്കം പാളി... അമീറിനെ വിളിച്ച് സെലന്‍സ്‌കിറഷ്യ തടഞ്ഞാല്‍ ഞങ്ങള്‍ക്ക് പറ്റില്ലെന്ന് ഖത്തര്‍; അമേരിക്കയുടെ നീക്കം പാളി... അമീറിനെ വിളിച്ച് സെലന്‍സ്‌കി

ഉക്രൈനിലുള്ള ഇന്ത്യക്കാര്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ആ രാജ്യത്ത് നില്‍ക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കില്‍ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആ രാജ്യത്തു നിന്നും വിമാനസര്‍വീസ് സുഗമമായി നടക്കുന്നുണ്ട്.

11

ഉക്രൈനിലുള്ള മലയാളികള്‍ക്ക് അവിടെത്തെ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] [email protected] എന്നീ ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
ഉക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Recommended Video

cmsvideo
Ukraine Claims Downed Five Russian Planes, Helicopter: Latest Facts

മലയാളികളായ വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ട്. ഉക്രൈനിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു. ഉക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

യുക്രൈനിലെ മലയാളി വിദ്യാർത്ഥികളെ സഹായിക്കാൻ കോൺഗ്രസും രംഗത്തുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ കുറിപ്പ്: ''ഉക്രെയ്ൻ - റഷ്യ തർക്കം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നത് ലോകത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നുണ്ട്.
ഉക്രെയ്നിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തുകയാണ്. സ്വകാര്യ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനത്തിന് മാർച്ച് ആദ്യ വാരത്തേയ്ക്ക് ധാരണയായതായിരുന്നു. പക്ഷേ റഷ്യ വ്യോമാക്രമണം ആരംഭിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനം അത്ര നീട്ടിക്കൊണ്ടുപോകുന്നത് അപകടകരമാണ്. കീവിലെ ഇന്ത്യൻ മിഷനുമായും ന്യൂഡൽഹിയിലെ വിദേശ കാര്യ മന്ത്രാലയവുമായും നിരന്തര സമ്പർക്കം പുലർത്തുകയാണ്. അനുകൂല സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ മലയാളികളെ നാട്ടിലെത്തിക്കും''.

English summary
Russia Ukraine War: Norka started special cell to help Malayalees in Ukrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X