കത്തികയറി ശബരിമല. മതാചാരം പ്രധാനം.. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹരജിയില്‍ ഭരണഘടനാ ബെഞ്ച് വാദം കേട്ട് തുടങ്ങി. ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹിന്ദു സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ തടസ്സമില്ലെന്ന നിരീക്ഷണമാണ് സുപ്രീം കോടതിയും നടത്തിയിരിക്കുന്നത്. അതേസമയം അയ്യപ്പന് നിയപരമായ അധികാരങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഒരു വിധേനയും ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ഹരജി
പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

കോടതിയും
പ്രായം നോക്കി സ്ത്രീകളെ വിലക്കരുതെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള നിലപാടാണ് സുപ്രീം കോടതിയും വിഷയത്തില്‍ സ്വീകരിച്ചത്. അതേസമയം സര്‍ക്കാര്‍ നിലപാടിനെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.

ആര്‍ത്തവം
ശബരിമല സ്ത്രീപ്രവേശന കേസില്‍ ഭരമഘടനാ ബെഞ്ച് രാഹുല്‍ ഈശ്വറിന്‍റെ വാദമാണ് ആദ്യം കേട്ടത്. ആര്‍ത്തവത്തിന്‍റെ പേരില്ല ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെന്നും അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ മാനിക്കണമെന്നും രാഹുല്‍ ഈശ്വറിന്‍റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മറ്റു വാദങ്ങള്‍ ഇങ്ങനെ

വ്യത്യസ്തം
എല്ലായിടത്തും ഉള്ള അയ്യപ്പ പ്രതിഷ്ഠ അല്ല ശബരിമലയില്‍ ഉള്ളത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലും തിരുപ്പതിയിലും വിഷ്ണു പ്രതിഷ്ഠകള്‍ ഉണ്ട്, എന്നാല്‍ രണ്ടിടത്തും വ്യത്യസ്തമായ ആചാരങ്ങളാണ് പാലിച്ച് പോന്നത്.

വാവരുടെ പള്ളി
വാവരുടെ പള്ളിയില്‍ പോയി കഴിഞ്ഞ ശേഷമാണ് ശബരിമലയിലേക്ക് ഭക്തര്‍ എത്തുന്നത്. അതുതന്നെ ശബരിമലയിലെ മറ്റൊരു ആചാരമാണ്. ശബരിമല താന്ത്രിക ക്ഷേത്രമാണ് വേദക്ഷേത്രമല്ലെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചു.

മതപരമായ ആചാരം
സ്ത്രീകള്‍ അല്ല വിഷയം ഇവിടെ മതപരമായ ആചാരങ്ങളാണ് വിഷയം.ഇപ്പോള്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചവര്‍ക്ക് ക്ഷേത്രത്തിലെ ആചാരങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ല. വിഷയത്തില്‍ അനുകൂല നിലപാട് അറിയിച്ച സര്‍ക്കാര്‍ പോലും ആദ്യം വിഷയത്തില്‍ ഇടപെടുന്നില്ലെന്നും കമ്മീഷനെ നിയമിക്കാമെന്നുമാണ് വ്യക്തമാക്കിയത്. ശബരിമലയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വാദിച്ച സര്‍ക്കാര്‍ എങ്ങനെയാണ് ഇപ്പോള്‍ എല്ലാം അറിയുന്നതെന്ന് വാദിക്കുന്നതെന്നും രാഹുല്‍ കോടതിയില്‍ ചോദിച്ചു.

ആര്‍എസ്എസ്
അതേസമയം പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. അതേസമയം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെങ്കില്‍ ഹിന്ദു സംഘടനകളുടെ കൂടി അഭിപ്രായം കോടതി തേടണമെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications