ശബരിമല: ബിജെപിയെ തള്ളി പ്രവര്‍ത്തകര്‍.. സംസ്ഥാന നേതാവടക്കം നാല് പേര് സിപിഎമ്മിലേക്ക്
ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കി കേരളം പിടിക്കാമെന്ന ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ അമ്പേ പാളിയിരിക്കുകയാണ്. തുടക്കത്തില്‍ ബിജെപി നടത്തിയ സമരത്തില്‍ ജനകീയ പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും അപക്വമായ തിരുമാനങ്ങളും നടപടികളും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിശ്വാസികളെ ഒപ്പം നിര്‍ത്തി മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ മറുകണ്ടം ചാടിക്കാമെന്ന തന്ത്രവും ഇതോടെ പാളി.
സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന് ആശങ്കകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നതിനിടെ പാര്‍ട്ടിയെ തള്ളി നാല് മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഇവര്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിജെപിയുടെ ഇരട്ടത്താപ്പിലും ജനാധിപത്യ വിരുദ്ധ നടപടികളിലും പ്രതിഷേധിച്ചാണ് നടപടി. വിവരങ്ങള്‍ ഇങ്ങനെ

12 പേര്
ശബരിമല വിഷയം കത്തി നില്‍ക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ്-സിപിഎം പക്ഷത്ത് നിന്ന് 12 പേര് ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് അധ്യക്ഷന്‍ ശ്രീധരന് പിള്ള പ്രഖ്യാപിച്ചത്. വെറും നേതാക്കളല്ല വമ്പന്‍ സ്രാവുകള്‍ എന്നായിരുന്നു പിള്ള പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടെങ്കിലും എത്തിയതാകട്ടെ ജി രാമന് നായരെ പോലുള്ളവരായിരുന്നു.

പരിഹാസം ഏറ്റുവാങ്ങി
അതേസമയം പിള്ള പറഞ്ഞത് ശരിവെച്ച് 12 പേര് പത്തനംതിട്ടയില്‍ വെച്ച് ബിജെപി അംഗത്വം എടുത്തെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ പേരും പേരിന് പോലും തിരിച്ചറിയപ്പെടാത്തവരായിരുന്നു അത്. ഇടയ്ക്ക് ബിജഡെപി വേദിയില്‍ എംഎം ലോറന്‍സിന്റെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ചെറുമകന് ബിജെപി വേദിയില്‍ എത്തിയപ്പോള്‍ പിള്ള കണക്കിന് പരിഹാസവും ഏറ്റുവാങ്ങി.

പൂഞ്ഞാര്‍ എംഎല്‍എ
എന്നാല്‍ ശബരിമല സമരം ശക്തി മുറുകിയതോടെ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നോതാവുമായ പിസി ജോര്‍ജ്ജ് ബിജെപിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി മുന്പോട്ട് വന്നു. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനൊപ്പം പിസി ജോര്‍ജ്ജ് നിയമസഭയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

സിപിഎമ്മിലേക്ക്
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നടക്കം എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ജോര്‍ജ്ജ് ബിജെപിയില്‍ നിന്ന് താത്കാലികമായെങ്കിലും അകലം പാലിച്ചിരിക്കുകയാണ്. അതേസമയം ശബരിമല വിഷയത്തില്‍ ബിജെപി അമ്പേ പരാജയപ്പെട്ടതോടെ സംസ്ഥാന സമിതിയില്‍ നിന്ന് ഉള്‍പ്പെടെയുള്ള നാല് നേതാക്കള്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക് വരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

നേതാക്കള്‍
ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് എസ് കൃഷ്ണ കുമാര്‍, മുന്‍ ആര്‍എംപി സംസ്ഥാന കമ്മിറ്റി അംഗം, നിലവില്‍ ബിജെപി നേതാവായ ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

രൂക്ഷ വിമര്‍ശനം
ബിജെപി ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് പറയുമ്പോഴും ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരു സംസ്ഥാന കമ്മിറ്റി പോലും വിളിച്ച് ചേര്‍ക്കാന്‍ ബിജെപി തയ്യാറായില്ലെന്ന് ഇവര്‍ ആരോപിച്ചു.

അടിച്ചേല്‍പ്പിക്കുന്നു
ആര്‍എസ്എസ് നേതൃത്വത്തിന്റെ അജണ്ടകള്‍ ഏകപക്ഷീയമയാി ബിജെപിയുടെ സംഘടനാ ശരീരത്തിലൂടെ സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമികുകയാണ് പാര്‍ട്ടി. ജനാധിപത്യത്തില്‍ രാഷ്ട്രീയ മൃതദേഹമായി ബിജെപി മാറിയെന്നും നേതാക്കള്‍ പറയുന്നു.

സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും
അതിനാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുകയാണെന്നും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. മറ്റ് 100 പ്രവര്‍ത്തകര്‍ കൂടി സിപിഎമ്മിലേക്ക് എത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ബിജെപിയും കോണ്‍ഗ്രസും
നേരത്തേ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 70 ഓളം പേര് സിപിഎമ്മിലേക്ക് എത്തിയിരുന്നു.ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി ദിലീപ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് സിപിഎമ്മിലെത്തിയത്. 21 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎമ്മിനൊപ്പം ചേര്‍ന്നിരുന്നു.

എങ്ങനെ അവസാനിപ്പിക്കും
ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപി തുടങ്ങിയ സമരത്തിന്റെ ഗതി മാറിയതോടെയാണ് ബിജെപിയില്‍ തമ്മിലടി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സമരം ജനകീയമായിരുന്നെന്ന വിയിരുത്തല് പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്തോറും മുന്നോട്ടുള്ള നടപടികള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ബിജെപിക്ക് തലവേദന ആയിട്ടുണ്ട്.

ആശങ്ക
ഇതോടെ സമരം അവസാനിപ്പിക്കണമെന്നാണ് ഒരുപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ എന്തുകൊണ്ട് സമരം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications