കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല 'ഹര്‍ത്താല്‍' സിപിഎം സ്പോണ്‍സേഡ് പരിപാടിയെന്ന് ടിജി മോഹന്‍ ദാസ്

  • By Desk
Google Oneindia Malayalam News

പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയണമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം പുകയുകയാണ്. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ മറ്റൊരു അയോധ്യയുണ്ടാകുമെന്നാണ് ഹിന്ദുസംഘടനകളുടെ മുന്നറിയിപ്പ്.

ശ്രീരാമസേന ഹിന്ദു സേന എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎം ആണെന്ന പുതിയ ആരോപണത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി നേതാവ് ടിജി മോഹന്‍ ദാസ്.

ശബരിമലയില്‍

ശബരിമലയില്‍

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. അതേസമയം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന നിരീക്ഷണമാണ് കോടതിയും നടത്തിയത്. പ്രായം നോക്കി സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഹര്‍ത്താല്‍

ഹര്‍ത്താല്‍

സുപ്രീം കോടതി കൂടി അനുകൂല നിലപാട് സ്വീകരിച്ചതോടെ നിലപാട് ഹൈന്ദവ വിരുദ്ധമാണെന്ന് ആരോപിച്ച് ജുലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഏത് വിധേനയും

ഏത് വിധേനയും

സര്‍ക്കാര്‍ നിലപാട് ഹിന്ദുമത വിശ്വാസത്തിന് എതിരാണെന്നും ശബരിമല ആചാര അനുഷ്ഠാനം അട്ടിമറിക്കുന്നതാണെന്നും സംഘടനകള്‍ ആരോപിച്ചു. യുവതികള്‍ ശബരിമല ചവിട്ടിയാല്‍ പമ്പയില്‍ വെച്ച് സ്ത്രീകളെ തടയുമെന്നും ഹിന്ദു സംഘടനകള്‍ വ്യക്തമാക്കി.

ആര്‍എസ്എസ്

ആര്‍എസ്എസ്

അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഹിന്ദു സംഘടനകളെ തള്ളി ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു..ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകള്‍ അരാജകത്വം പ്രോത്സാഹിപ്പിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സംഘടനകളാണെന്നായിരുന്നു ആര്‍എസ്എസ് പ്രതികരിച്ചത്.

സിപിഎം

സിപിഎം

ആര്‍എസ്എസ് ആരോപണത്തിന് പിന്നാലെ ഹര്‍ത്താലിന് സിപിഎമ്മിന്‍റെ പിന്തുണയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഐടി സെല്‍ തലവന്‍ ടിജി മോഹന്‍ദാസ്
ഹിന്ദുസംഘടനകളുടെ ഹര്‍ത്താല്‍ സിപിഎം രഹസ്യ പരിപാടിയാണെന്നാണ് മോഹന്‍ ദാസ് ആരോപിച്ചത്.

സ്പോണ്‍സേഡ് പരിപാടി

സ്പോണ്‍സേഡ് പരിപാടി

കേരളത്തിലെ സിപിഎം ആണ് 30ലെ ഹർത്താലിന്റെ രഹസ്യ സ്പോൺസർ. വിജയിച്ചാൽ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും. പരാജയപ്പെട്ടാൽ സർക്കാരിനാണ് ഹിന്ദുക്കളുടെ പിൻതുണ എന്ന് വാദിക്കും. അക്രമമുണ്ടായാൽ മുൻ ആർഎസ്എസ് എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കും എന്ന് മോഹന്‍ ദാസ് ട്വീറ്റ് ചെയ്തു.

വിവേചനമില്ലാതെ

വിവേചനമില്ലാതെ

ഹിന്ദു സംഘടനകളുടെ ഹര്‍ത്താലിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ആര്‍എസ്എസ് ആവശ്യത്തിന് പിന്നാലെയാണ് ഹര്‍ത്താലിന് സിപിഎം പിന്തുണ ഉണ്ടെന്ന ആരോപണം ടിജി ഉന്നയിച്ചിരിക്കുന്നത്.

നിലപാട്

നിലപാട്

ക്ഷേത്രങ്ങളില്‍ സ്ത്രീ പുരുഷ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയണമെന്ന നിലപാടും കഴിഞ്ഞ ദിവസം ആര്‍എസ്എസ് വ്യക്തമാക്കിയിക്കിയിരുന്നു. ശബരിമലയുടെ കാര്യത്തിലും അത് തന്നെയാണ് നിലപാട്. അതേസമയം ശബരിമലയിലെ കാര്യം തിരുമാനിക്കേണ്ടത് കോടതിയാണെന്നും അക്കാര്യത്തില്‍ തിരുമാനമെടുക്കേണ്ടത് ഹൈന്ദവ സംഘടനകളുടെ കൂടി അഭിപ്രായം തേടിയാകണമെന്നുമായിരുന്നു ആര്‍എസ്എസ് പറഞ്ഞത്.

പള്ളികളിലും

പള്ളികളിലും

വിവേചനമില്ലാതെ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം എന്ന നിലപാടാണ് കോടതി സ്വീകരിക്കുന്നതെങ്കിലും മറ്റു മതങ്ങളുടെ ആരാധനാലയങ്ങളിലും ഇതേ നിലപാട് തന്നെ സുപ്രീം കോടതി സ്വീകരിക്കണമെന്നും ആര്‍എസ്എസ് നേതൃത്വം പറഞ്ഞിരുന്നു.

English summary
sabarimala harthal tg mohan das
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X