• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു! ശബരിമലയില്‍ മാത്രം 12 കോടിയുടെ കുറവ്

 • By Aami Madhu
cmsvideo
  ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു

  ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ സുംഘപരിവാറും ബിജെപിയും ഏറ്റവും കൂടുതല്‍ കുപ്രചരണങ്ങള്‍ നടത്തിയത് ദേവസ്വം ബോര്‍ഡിനെതിരായിരുന്നു. ഹിന്ദുക്കളുടെ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ചില്ലി കാശ് നല്‍കരുതെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. ക്ഷേത്രങ്ങളില്‍ നിന്നുള്ള ചില്ലി കാശ് പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കേയാണ് സംഘപരിവാറിന്‍റെ പ്രചരണം.

  ലളിതാ രവിയെ ആക്രമിച്ചത് ന്യായീകരിച്ച 'ബന്ധു'വായ സ്ത്രീ തമിഴ്നാട് ബിജെപി സെക്രട്ടറി?

  ഇതോടെ തുലാമാസ പൂജകള്‍ക്കായി നടതുറന്ന 5 ദിവസങ്ങളിലും ശബരിമല കാണിക്ക വഞ്ചിയില്‍ നിന്നും ലഭിച്ചത് വളരെ കുറഞ്ഞ തുകയായിരുന്നു. പണത്തിന് പകരം സേവ് ശബരിമല എന്നെഴുതിയ കുറിപ്പുകളും ധാരാളമായി ലഭിച്ചു. ചിത്തിര ആട്ടപൂജയ്ക്കായി പതിവില്‍ കവിഞ്ഞ ഭക്തര്‍ ഇത്തവണ സന്നിധാനത്ത് എത്തിയിട്ട് കൂടി വളരെ കുറഞ്ഞ തുകമാത്രമാണ് കാണിക്കയായി ലഭിച്ചത്.

   കുപ്രചരണങ്ങള്‍

  കുപ്രചരണങ്ങള്‍

  ദേവസ്വം ബോര്‍ഡിന്‍റെ പ്രധാന വരുമാന ശ്രോതസ്സാണ് ശബരിമല. എന്നാല്‍ പ്രളയത്തിന് പിന്നാലെ വന്ന സ്ത്രീപ്രവേശന വിധിയും ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തെ ബാധിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. നേരത്തേ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഭണ്ഡാരത്തില്‍ പണം ഇടരുതെന്ന് ഒരു കൂട്ടര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

   പേപ്പര്‍ കുറിപ്പുകള്‍

  പേപ്പര്‍ കുറിപ്പുകള്‍

  കാണിക്കയായി ലഭിക്കുന്ന പണം സര്‍ക്കാര്‍ കൈയ്യിട്ട് വാരുകയാണെന്നും അതിനാല്‍ ഭണ്ഡാരങ്ങളില്‍ വെറും വഴിപാട് സാധനങ്ങള്‍ മാത്രം നിക്ഷേപിച്ചാല്‍ മതിയെന്നുമായിരുന്നു സംഘപരിവാര്‍ ഹൈന്ദവ സംഘടനകളുടെ പ്രചരണം. ഇതോടെ തുലാമസാ പൂജയ്ക്ക് നട തുറന്ന അഞ്ച് ദിവസങ്ങളിലും കാണിക്ക വഞ്ചിയില്‍ നിന്ന് ലഭിച്ചത് സേവ് ശബരിമലയെന്നും സ്വാമി ശരണമെന്നും എഴുതിയ പേപ്പറുകളായിരുന്നു.

   കാണിക്ക ഇടരുത്

  കാണിക്ക ഇടരുത്

  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ അയ്യപ്പ ഭക്തരോട് കാണിക്കയായി പണമിടരുതെന്നും ഭക്തരുടെ പണം എടുത്ത് പിണറായി സര്‍ക്കാര്‍ ഹിന്ദുക്കളുടെ കഴുത്തറക്കുകയാണെന്നും രീതിയിലുള്ള പ്രചാരണങ്ങളും നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

   സുരേഷ് ഗോപി എംപിയും

  സുരേഷ് ഗോപി എംപിയും

  സര്‍ക്കാരിനെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് അവിടുത്തെ വരുമാനം മാത്രമാണെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രസ്താവന. എന്നാല്‍ ഇതേ പണം ഉപയോഗിച്ച് തന്നെ സര്‍ക്കാര്‍ ഭക്തരെ തല്ലിച്ചതയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നയാ പൈസ പോലും കാണിക്കയായി സമര്‍പ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

   12 കോടിയുടെ ഇടിവ്

  12 കോടിയുടെ ഇടിവ്

  ഇതോടെ പ്രളയം മുതല്‍ തുടര്‍ന്ന പ്രതിസന്ധിയിലൂടെ 12 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് ശബരിമലയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുലാമാസ പൂജയ്ക്ക് നട തുറന്ന അഞ്ച് ദിവസത്തെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 45 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായത്.

   വരുമാനം കുറഞ്ഞു

  വരുമാനം കുറഞ്ഞു

  ചിത്തിര ആട്ട പൂജയ്ക്കായി നടതുറന്ന ദിവസങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ പത്തിരട്ടി തീര്‍ത്ഥാടകള്‍ എത്തിയിട്ട് കൂടി അപ്പം,അരവണ, മറ്റ് പൂജകള്‍ എന്നിലയിലൂടെ ലഭിച്ചത് വെറും 28 ലക്ഷം രൂപ മാത്രമാണ്. ലേലങ്ങളിലൂടെ ലഭിച്ച വരുമാനത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. ശബരിമലയില്‍ 220 കടമുറികളാണ് ഉള്ളത് ഇവയില്‍ വെറും 90എണ്ണം മാത്രമാണ് ലേലത്തില്‍ പോയത്.

   വന്‍ നഷ്ടം

  വന്‍ നഷ്ടം

  മണ്ഡലകാല പൂജയ്ക്കായി നട തുറക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ ശബരിമലയിലും പമ്പയിലും നിലയ്ക്കലുമുള്ള കടമുറികള്‍ ഒന്നും തന്നെ ഇപ്പോഴത്തെ പ്രതിസന്ധികാരണം ആളുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ലേലത്തില്‍ പോയ കടകളാവട്ടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ലേലത്തില്‍ പോയത്.

   ദേവസ്വം ബോര്‍ഡ്

  ദേവസ്വം ബോര്‍ഡ്

  ഇതുവഴിയും സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ പുഷ്പാഭിഷേകം 1.68 കോടി രൂപയ്ക്ക് ലേലത്തിനെടുത്ത കരാറുകാരന്‍ പോലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്.

   ക്ഷേത്രങ്ങള്‍

  ക്ഷേത്രങ്ങള്‍

  അതേസമയം ശബരിമലയിലെ സ്ഥിതി മാത്രമല്ല ഇത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ബോര്‍ഡിന്‍റെ പണമിടപാടുകള്‍ നടക്കുന്ന ധനലക്ഷ്മി ബാങ്കിന്‍റെ കണക്കനുസരിച്ച് ബോര്‍ഡിന്‍റെ വരുമാനത്തില്‍ 30 ശതമാനത്തിന്‍റെ കുറവുണ്ടെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

   ശബരിമലയില്‍ നിന്ന്

  ശബരിമലയില്‍ നിന്ന്

  1236 ക്ഷേത്രങ്ങളാണ് ബോര്‍ഡിന് കീഴിലുള്ളത്. ഇതില്‍ 127 ക്ഷേത്രങ്ങള്‍ സ്വയം പര്യാപ്തമായവയാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾക്കും പണം കണ്ടെത്തുന്നത് ശബരിമലയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.

  'ശബരിമല പതിനെട്ടാം പടി ലുലുമാളിന്‍റെ എസ്കലേറ്ററോ?' ശോഭാ സുരേന്ദ്രനെ തേച്ചൊട്ടിച്ച് അഭിലാഷ് മോഹന്‍

  lok-sabha-home

  English summary
  sabarimala income reduced says report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more