ബിജെപിയുടെ "ശതം സമര്‍പ്പയാമി"ക്ക് എട്ടിന്‍റെ പണി! ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് റേസിങ്ങ്
ശബരിമലയില്‍ പ്രതിഷേധിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമടക്കം കേസ് നിലനില്‍ക്കുകയാണ്. അറസ്റ്റിലായ പ്രവര്‍ത്തകരുടെ കേസ് നടത്തിപ്പിനായി വലിയ തുകയാണ് ബിജെപിക്ക് കണ്ടെത്തേണ്ടതായിട്ടുള്ളത്.ഇതോടെയാണ് ശതം സമര്‍പ്പയാമി എന്ന പേരില്‍ ധന സമാഹരണം നടത്തുന്ന പദ്ധതിയുമായി ബിജെപി രംഗത്തെത്തിയത്.
എന്നാല്‍ ബിജെപിക്ക് എട്ടിന്‍റെ പണിയാണ് സൈബര്‍ വീരന്‍മാര്‍ കൊടുത്തത്. ശതം സമര്‍പ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടുമായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇവര്‍ ബിജെപിക്ക് പണി കൊടുത്തിരിക്കുന്നത്.

കെപി ശശികലയുടെ വീഡിയോ
മുപ്പതിനായിരത്തോളം പേര്‍ക്കെതിരായിട്ടാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട് ഇപ്പോഴും ജയില്‍ കിടക്കുന്ന പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാനും തുടര്‍ കേസ് നടത്താനുമായും ആവശ്യപ്പെട്ടാണ് കര്‍മ്മസമിതി നേതാവ് കൂടിയായ കെപി ശശികല രംഗത്ത് എത്തിയത്.

പതിനായിരക്കണക്കിന് പേര്‍
ശതം സമര്‍പ്പയാമി എന്ന് പേരിലായിരുന്നു ഈ സംഭാവന പിരിവ് പ്രതിഷേധങ്ങളുടെ തീച്ചൂളയിലേക്ക് ഇറങ്ങിയ ധീരയോദ്ധാക്കളില്‍ പതിനായിരത്തോളം പേര്‍ ഇന്ന് വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപ്പെടുകയാണ്. അതില്‍ പലരും ഇന്നും തടവറകളിലാണെന്നും കര്‍മ്മ സമിതി പുറത്തിറക്കിയ വീഡിയോയില്‍ ശശികല വ്യക്തമാക്കുന്നു.

ട്രോളി സോഷ്യല്‍ മീഡിയ
എന്നാല്‍ വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനിടെ ചില വീരന്‍മാര്‍ ശതം സമര്‍പ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് ചേര്‍ത്ത് ഒരു ഫേക്ക് പേജ് ഉണ്ടാക്കി.

ദുരിതാശ്വാസ നിധിയിലേക്ക്
ഇതോടെ നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാന്‍ തുടങ്ങി. ഇന്നലെ മാത്രം ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചത്.

തിരിച്ചടി
അതേസമയം ക്രിമിനിലുകള്‍ക്കെതിരെ കേസ് നടത്താന്‍ ബിജെപി ഫണ്ട് സമാഹാരിക്കുന്നതില്‍ പ്രതിഷേധിച്ചും ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പങ്കുവെച്ചു.

വിശദീകരിച്ച് ശശികല
ഇതോടെ വിശദീകരണവുമായി ശശികലരംഗത്തെത്തി. ശതം സമര്‍പ്പയാമി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശികല വ്യക്തമാക്കി. അതേമയം ചില ഛിദ്ര ശക്തികള്‍ കാമ്പെയ്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ശശികല ആരോപിച്ചു.

തെറ്റിധരിപ്പിക്കുന്നു
അയ്യപ്പഭക്തരുടെ മനസില്‍ സംശയം ജനിപ്പിക്കാന്‍ കര്‍മ്മ സമിയുടെ അക്കൗണ്ട് നമ്പര്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് പ്രചരിപ്പിക്കുന്നെന്ന് അറിയാന്‍ കഴിഞ്ഞെന്നും കര്‍മ്മസമിതിയുടെ ബാങ്ക് അക്കൗണ്ട് ധനലക്ഷ്മി ബാങ്കില്‍ ആണെന്നും ശശികല പറഞ്ഞു.












Click it and Unblock the Notifications