കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല തീര്‍ഥാടനം: ബാലവേലയും ഭിക്ഷാടനവും തടയും, സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കും; കളക്ടര്‍

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ഭിക്ഷാടനവും കണ്ടെത്തുന്നതിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഏകീകൃതമായും കാര്യക്ഷമമായും നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ റിപ്പോര്‍ട്ട് തേടുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും കളക്ടർ നിർദ്ദേശം നൽകി.ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴില്‍ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 sabarimals-1637742827-16

പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും കര്‍ശനവുമായി ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തിക്കണം. സ്‌ക്വാഡുകള്‍ക്ക് പുറമേ തീര്‍ഥാടകര്‍, പൊതുജനങ്ങള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബാലവേലയുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തെ നേരിടുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണം.

തീര്‍ഥാടന കാലത്ത് ഭിക്ഷാടനം, ബാലവേല തുടങ്ങിയ സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആരെ സമീപിക്കണമെന്നതിനെ സംബന്ധിച്ചും പരാതിപ്പെട്ടാല്‍ പരാതിക്കാരന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നുള്ള ഉറപ്പ് സംബന്ധിച്ച അവബോധവും പൊതുജനങ്ങളില്‍ സൃഷ്ടിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മണ്ഡല- മകരവിളക്ക് ഉത്സവ കാലത്ത് ബാലവേലയ്ക്കെതിരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പോലീസും തൊഴില്‍ വകുപ്പും ചൈല്‍ഡ് ലൈനും സംയുക്തമായി രണ്ടാഴ്ചയിലൊരിക്കല്‍ സേര്‍ച്ച് ഡ്രൈവ് സംഘടിപ്പിക്കും.

ബാലവേലയ്ക്കെതിരെ സ്‌കൂളുകളില്‍ സെമിനാര്‍, ഹോട്ടലുകളിലും വ്യാപരസ്ഥാപനങ്ങളിലും അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും പോസ്റ്റര്‍ പ്രചരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. സുരാജ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുറ്റം ചെയ്തിട്ടില്ലെന്ന് ദിലീപും ശരതും , കോടതിയിൽ ഹാജരായി; മഞ്ജു വാര്യർ 39 സാക്ഷികളുടെ പട്ടികയിൽകുറ്റം ചെയ്തിട്ടില്ലെന്ന് ദിലീപും ശരതും , കോടതിയിൽ ഹാജരായി; മഞ്ജു വാര്യർ 39 സാക്ഷികളുടെ പട്ടികയിൽ

വെല്ലുവിളിച്ച് വിമതർ, സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ല; ഹിമാചലിൽ കോൺഗ്രസിനും ബിജെപിക്കും തലവേദനവെല്ലുവിളിച്ച് വിമതർ, സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ല; ഹിമാചലിൽ കോൺഗ്രസിനും ബിജെപിക്കും തലവേദന

ആലപ്പുഴ കളക്ടറുടെ ഒറ്റ ഫോണ്‍ കോള്‍; ആദിത്യയുടെ എംബിബിഎസ് സ്വപ്‌നം പൂവണിയും, കയ്യടിആലപ്പുഴ കളക്ടറുടെ ഒറ്റ ഫോണ്‍ കോള്‍; ആദിത്യയുടെ എംബിബിഎസ് സ്വപ്‌നം പൂവണിയും, കയ്യടി

English summary
Sabarimala Pilgrimage: Child labor and begging will be curbed; Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X