വിദേശമദ്യവുമായി മല ചവിട്ടാനെത്തി! ആറംഗ സംഘം പോലീസ് പിടിയിൽ, അഞ്ചര ലിറ്റർ മദ്യവും ഹാൻസും...

  • Posted By: Desk
Subscribe to Oneindia Malayalam

പമ്പ: വിദേശമദ്യവുമായി മല ചവിട്ടാനെത്തിയ അന്യസംസ്ഥാന തീർത്ഥാടകരെ പോലീസ് പിടികൂടി. കർണ്ണാടകയിൽ നിന്നുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. പമ്പ ചാലക്കയത്ത് വെച്ചാണ് മദ്യവുമായി മല കയറാനെത്തിയവർ പോലീസിന്റെ പിടിയിലായത്.

വൈക്കോലും ചപ്പുചവറുകളും ഭക്ഷിക്കുന്നവർ; വിശന്ന് കരയുന്ന കുട്ടികൾ! സിറിയയിൽ കൊടുംപട്ടിണി...

ഞാൻ ഒരു ഹിന്ദുവാണെന്ന് പിസി ജോർജ്! പച്ചയ്ക്ക് പറയും, റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല...

ഇവരിൽ നിന്നും അഞ്ചര ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ഇതുകൂടാതെ തീർത്ഥാടക സംഘം സഞ്ചരിച്ച കാറിൽ നിന്ന് 300 പാക്കറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. മണ്ഡലകാലം പ്രമാണിച്ച് പമ്പയിൽ പരിശോധന നടത്തുന്നതിനിടെയാണ് ആറംഗ സംഘം പോലീസിന്റെ പിടിയിലായത്. തീർത്ഥാടകരെന്ന വ്യാജേന ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചവരാണോ ഇവരെന്നും പോലീസ് സംശയിക്കുന്നുണ്ട്.

liquor

അഞ്ചു ദിവസം മുൻപും ശബരിമലയിൽ നിന്ന് ലഹരി വസ്തുക്കളുടെ ശേഖരം പിടികൂടിയിരുന്നു. 29000 രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. മണ്ഡലകാലത്ത് ശബരിമലയിലും പരിസരങ്ങളിലും നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ് ലഹരി വസ്തുക്കളുടെ വിൽപ്പന. ഇരട്ടിവില ഈടാക്കിയാണ് ഇത്തരം വസ്തുക്കൾ വിൽപ്പന നടത്തുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sabarimala; police caught pilgrims for carrying liquor.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്