കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു നീക്കി; പത്മനാഭന്‍ സമരം തുടങ്ങി, ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയമുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് പോലീസ് നടപടി. തൊട്ടുപിന്നാലെ സംസ്ഥാന നേതാവ് സികെ പത്മനാഭന്‍ സമരം ആരംഭിച്ചു.

രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് രാവിലെ അക്രമസാക്തമായിരുന്നു. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.....

ചൊവ്വാഴ്ച ഹര്‍ത്താല്‍

ചൊവ്വാഴ്ച ഹര്‍ത്താല്‍

പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

വനിതാ പ്രവര്‍ത്തകയ്ക്ക് പരിക്ക്

വനിതാ പ്രവര്‍ത്തകയ്ക്ക് പരിക്ക്

പ്രവര്‍ത്തകരും പോലീസും തമ്മില്‍ മാര്‍ച്ചിനിടെ ഉന്തും തള്ളുമുണ്ടായി. പിന്നീടാണ് കല്ലേറ് നടന്നത്. ഇതോടെ പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാനുള്ള നീക്കമാരംഭിച്ചു. പോലീസിന്റെ ഷീല്‍ഡ് പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റു.

വിവിധ സ്ഥലങ്ങളില്‍ സമരം

വിവിധ സ്ഥലങ്ങളില്‍ സമരം

രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി ജില്ലാ കളക്ട്രേറ്റുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. എറണാകുളത്തും പത്തനംതിട്ടയിലും കോട്ടയത്തും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധം പ്രകോപനമായപ്പോഴാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.

അറസ്റ്റ് ചെയ്തുനീക്കി

അറസ്റ്റ് ചെയ്തുനീക്കി

നിരാഹാരം എട്ടാംദിവസത്തിലേക്ക് കടന്നതോടെയാണ് രാധാകൃഷ്ണന്റെ ആരോഗ്യനില വഷളായത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകീട്ടോടെയാണ് പോലീസ് ബലം പ്രയോഗിച്ച് രാധാകൃഷ്ണനെ നീക്കിയത്.

ഇനി പത്മനാഭന്റെ ഊഴം

ഇനി പത്മനാഭന്റെ ഊഴം

ആശുപത്രിയിലും സമരം തുടരുമെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമരപന്തലിലെത്തി രാധാകൃഷ്ണനെ സന്ദര്‍ശിച്ചിരുന്നു. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടങ്ങുമെന്ന് ബിജെപി അറിയിച്ചു.

ഖത്തര്‍ നിലപാട് കടുപ്പിച്ചു; അമീര്‍ സൗദിയിലെത്തിയില്ല, സഹമന്ത്രിയെ അയച്ചു, വിമര്‍ശിച്ച് ബഹ്‌റൈന്‍ ഖത്തര്‍ നിലപാട് കടുപ്പിച്ചു; അമീര്‍ സൗദിയിലെത്തിയില്ല, സഹമന്ത്രിയെ അയച്ചു, വിമര്‍ശിച്ച് ബഹ്‌റൈന്‍

English summary
Sabarimala Protest: BJP Harthal in Thiruvananthapuram District, Police Arrested AN Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X