കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ആക്രമണത്തിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് കോടിയേരി; സിപിഎം പ്രചാരണത്തിന്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് സംശയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസില്‍ മതപരമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശ്വാസവും അവിശ്വാസവും തമ്മിലുള്ള യുദ്ധമാക്കേണ്ട.

30

ശാനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും പ്രവേശനം അനുവദിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണം. കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് രാഷ്ട്രീയസമരമാണ്. എന്തുകൊണ്ട് ഇവര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചില്ലെന്നും കോടിയേരി ചോദിച്ചു.

ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ തുറന്നുകാട്ടാന്‍ സിപിഎം സംസ്ഥാന വ്യാപക പ്രചാരണം നടത്തും. ശബരിമല സംഘര്‍ഷ ഭൂമിയാക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി നല്‍കാന്‍ പറ്റുമോ എന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെ. അവര്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളും. ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പാര്‍ട്ടിക്ക് നിലപാടില്ലെന്നും കോടിയേരി വ്യക്തമാക്കി.

Recommended Video

cmsvideo
ഭക്തരെന്ന വ്യാജേന സമരക്കാർ | Oneindia Malayalam

ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് എത്തിയതിനെ രൂക്ഷമായി മന്ത്രി കടകംപള്ളി വിമര്‍ശിച്ചിരുന്നു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല എന്നാണ് കടകംപള്ളി പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്ക് അത്തരം നിലപാടില്ലെന്നാണ് കോടിയേരി പ്രതികരിച്ചത്.

English summary
Sabarimala issue: CPM to start campaign against Political move of BJP, Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X