കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രതിഷേധം; അറസ്റ്റിലായ ആർഎസ്എസ് നേതാവിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു!

Google Oneindia Malayalam News

തിരുവനന്തപുരം: സന്നിധാനത്ത് വലിയ നടപ്പന്തലിൽ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ആർ രാജേഷിനെതിരെയാണ് ആരോഗ്യ വകുപ്പ് നടപടി എടുത്തിരിക്കുന്നത്. മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്നു ആര്‍ രാജേഷ്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാജേഷ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

<strong>1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...</strong>1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...

ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ സന്നിധാനത്ത് തടഞ്ഞ സംഭവത്തിലും രാജേഷ് നേതൃത്വം നല്‍കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയാണ് രാജേഷ്.

Sabarimala

സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ക്രമസമാധാന നില തകര്‍ക്കുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഗുരുതര കുറ്റമായതിനാല്‍ വകുപ്പ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശിക്ഷണ നടപടി സംബന്ധിച്ച ചട്ടമനുസരിച്ചുമാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ശബരിമലയിൽ നിന്നും അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ട ആയിരത്തോളം പേരുടെ ഫേസ്ബുക്ക് പ്രൊഫൈലുകൾ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. കലാപ സന്ദേശങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നത് യുഎഇയില്‍നിന്നാണെന്നു ഹൈടൈക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും അന്വേഷണത്തിൽ കണ്ടെത്തി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയാറാക്കിയശേഷം ഫെയ്സ്ബുക്കിന് അയച്ചു കൊടുക്കും. അതിനുശേഷം ഇവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനാണ് നീക്കം.

English summary
Sabarimala protest; Health deapartment suspend RSS leader from service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X