കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികള്‍ക്കായി അയ്യപ്പ ക്ഷേത്രം വരുന്നു; സുരേഷ് ഗോപി പറയുന്നു... സര്‍ക്കാര്‍ സഹായം തേടും

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലിയല്‍ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഉടലെടുത്ത പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നീക്കം. ബിജെപി എംപി സുരേഷ് ഗോപിയാണ് പുതിയ പദ്ധതി സംബന്ധിച്ച് വെളിപ്പെടുത്തിയത്. യുവതികള്‍ക്ക് മാത്രമായി ഒരു അയ്യപ്പ ക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

sureshgopi

ബാലുശേരി കൊളത്തൂര്‍ അദ്വൈതാശ്രമത്തിന് കീഴിലുള്ള ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്നാണ് ഒരു വിഭാഗം ഭക്തരുടെ നിലപാട്. പ്രവേശനം ആകാമെന്ന നിലപാടുള്ളവരും ഉണ്ട്. തുലാമാസ പൂജാ വേളയില്‍ എത്തിയ യുവതികളെ ബലം പ്രയോഗിച്ചും സമ്മര്‍ദ്ദം ചെലുത്തിയും മടക്കി അയച്ചിരുന്നു. യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയെങ്കിലും ദര്‍ശനത്തിന് സാധിച്ചില്ല.

പലയിടത്തും പ്രതിഷേധം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്തു. ഈ വേളയിലാണ് പരിഹാര നീക്കങ്ങള്‍ നടക്കുന്നത്. യുവതികള്‍ക്ക് മാത്രമുള്ള ഒരു അയ്യപ്പ ക്ഷേത്രം പണിയാന്‍ സ്ഥലം തിരയുകയാണ്. റാന്നിയിലോ പരിസര പ്രദേശങ്ങളിലോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. സര്‍ക്കാര്‍ സഹകരണം ലഭിച്ചില്ലെങ്കില്‍ സമാന മനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

 അയോധ്യ കേസ് ജനുവരിയിലേക്ക് നീട്ടി; കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി, ശരിയായില്ലെന്ന് ബിജെപി അയോധ്യ കേസ് ജനുവരിയിലേക്ക് നീട്ടി; കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി, ശരിയായില്ലെന്ന് ബിജെപി

English summary
Sabarimala issue: New Ayyappa Temple may build, Suresh Gopi MP Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X