കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ചര്‍ച്ച പൊളിഞ്ഞു; ബഹിഷ്‌കരിച്ച് കൊട്ടാരം പ്രതിനിധികള്‍, ഇനിയും ചര്‍ച്ചയാകാമെന്ന് ബോര്‍ഡ്

Google Oneindia Malayalam News

Recommended Video

cmsvideo
ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ശബരിമല ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമവായത്തിലെത്താന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സുപ്രീംകോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന പന്തളം രാജകുടുംബത്തിന്റെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ല. തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇതോടെ പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു പുറത്തെത്തി മാധ്യമങ്ങളെ കണ്ടു. പ്രതിനിധികള്‍ ഉന്നയിച്ച ഒരു കാര്യവും ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

S

എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ മാധ്യമങ്ങളെ കണ്ടു. ചര്‍ച്ചക്കെത്തിയവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. 22 വരെ കോടതി അവധിയാണ്. ഇപ്പോള്‍ തന്നെ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ പറ്റില്ല. 24 റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ കൊടുത്തുകഴിഞ്ഞതാണ്. അടുത്ത 19ന് ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തിലേക്ക് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകരെ വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ സംബന്ധിച്ച് അന്ന് തീരുമാനമെടുക്കും. ഇക്കാര്യം ചര്‍ച്ചയില്‍ അറിയിച്ചു. പ്രതിസന്ധി ഒരുമിച്ച് നിന്ന് പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആചാരങ്ങള്‍ മുറതെറ്റാതെ നടത്തിക്കൊണ്ടുപോണമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ വിശദീകരിച്ചു.

പഴയ നില തുടരണം എന്നാണ് ചര്‍ച്ചക്കെത്തിയ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതി വിധി പ്രഖ്യാപിച്ച ഘട്ടത്തില്‍ ദേവസ്വം ബോര്‍ഡിന് മറ്റു കാര്യങ്ങള്‍ നോക്കാന്‍ പറ്റില്ല. ആചാരങ്ങള്‍ മുടക്കമില്ലാതെ നടത്തുകയാണ് ദേവസ്വം ബോര്‍ഡിന്റെ ജോലി. പക്ഷേ അവര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും പത്മകുമാര്‍ വ്യക്തമാക്കി. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്നും അദ്ദേഹം പറഞ്ഞു.

പന്തളം രാജകുടുംബം, അയ്യപ്പ സേവാസംഘം, യോഗക്ഷേമ സഭ, തന്ത്രികുടുംബം എന്നിവരെയാണ് ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ ഭാവി നടപടികള്‍ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് തന്നെയാണ് ചര്‍ച്ചയ്ക്ക് എത്തിയവരുടെ നിലപാട്. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട. വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Sabarimala issue: Consensus Talk Failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X