കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയം; ഓണ്‍ലൈന്‍ സംവിധാനം ദുരുദ്ദേശത്തോടെ, തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്ന്

Google Oneindia Malayalam News

കൊച്ചി: ശബരിമലയിൽ ഓൺലൈൻ സംവിധാനം കൊണ്ടുവരുന്നത് ദുരുദ്ദേശത്തോടെയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവരുടെ പശ്ചാത്തലം സര്‍ക്കാര്‍ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ശബരിമല നടതുക്കുമ്പോൾ വീണ്ടും അക്രമം തുടർന്നാൽ പിണറായി വിജയനെ വലിച്ച താഴെയിടുമെന്നും അദ്ദേഹം പറഞ്ഞു.

<strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍</strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

നവംബർ അഞ്ചിന് ശബരിമല നട തുറക്കും. പതിവുപോലെ അയ്യപ്പഭക്തന്മാർ അവിടെയെത്തി ആചാരാനുഷ്ഠാനങ്ങൾ നടത്തും. അവിടെ പിണറായി വിജയനും പിണറായി വിജയന്റെ 25000 പോലീസുകാരും വന്ന് അക്രമം നടത്തിയാൽ ശരണമന്ത്രവുമായി ജനാധിപത്യ സംവിധാനത്തിൽ നേരിടുമെന്നും എഎൻ രാധാകൃഷ്ണൻ വ്യക്തമാക്കി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

AN Radhakrishnan

കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തുന്നതിനെ തങ്ങള്‍ സ്വാഗത ചെയ്യുന്നു. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് പ്രഖ്യാപിച്ചതോടെ പല കോണ്‍ഗ്രസുകാര്‍ക്കും വീട്ടില്‍ കയറാനാകാത്ത അവസ്ഥയാണെന്ന് പറഞ്ഞ എഎൻ രാധാകൃഷ്ണൻ, അര്‍ധരാത്രി വീട്ടില്‍ കയറി ആളുകളെ പിടിച്ചുകൊണ്ടുപോയി ഇരുമ്പുമറയിലിട്ട് അടിക്കാനാണ് പരിപാടിയെങ്കില്‍ അയാളെ വലിച്ച് താഴേക്കിടുമെന്നും പറഞ്ഞു.

English summary
Sabarimala woman entry: BJP state general secretary AN Radhakrishnan against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X