ശബരിമലയില്‍ നവദമ്പതികള്‍ എത്തിയിരുന്നു! തെളിവുകള്‍ പുറത്ത്
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്ത്രീപ്രവേശനം സ്ഥിരീകരിച്ച് ദേവസ്വം ബോര്‍ഡും അയ്യപ്പ സേവാ സംഘവും 1993 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂസ് 18 നാണ് ഇക്കാര്യം പുറത്തുവിട്ടത്.
60 വര്‍ഷമായി മല ചവിട്ടുന്ന താന്‍ നിരവധി തവണ 10 വയസിനും അമ്പതു വയസിനുമിടയിലുള്ള സ്ത്രീകള്‍ പതിനെട്ടാം പടി ചവിട്ടുന്നതായി കണ്ടിട്ടുണ്ടെന്നാണ് അന്നത്തെ അയ്യപ്പസേവാസംഘം സെക്രട്ടറി കെ.പി.എസ് നായര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി പേര്‍ സന്നിധാനത്ത് എത്തിയിരുന്നു. ഇവര്‍ക്കൊപ്പം യുവതികളുമുണ്ടായിരുന്നു. നവദമ്പതികളും ഇക്കൂട്ടത്തില്‍ മല ചവിട്ടിയിരുന്നു. യുവതികളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് സേവാസംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്തര്‍ ആവശ്യം പരിഗണിച്ചില്ലെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നുണ്ട്.