കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തരുടെ അവകാശം തടയില്ല; സമരക്കാര്‍ അയ്യപ്പനെ അപമാനിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരെ തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ഥാടനം നടത്തുക എന്നത് ഭക്തരുടെ അവകാശമാണ്. അത് ഹനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വിശദമാക്കി.

Kada

ശരണം വിളിയെ മുദ്രാവാക്യമാക്കി പരിവര്‍ത്തനം ചെയ്യുന്നവര്‍ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അപമാനിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ വഴി കലാപത്തിന് ശ്രമിക്കുന്നവരെ നേരിടും. യുവതികളെ പ്രവേശിപ്പിക്കാനോ തടയാനോ വേണ്ടിയല്ല താന്‍ സന്നിധാനത്ത് എത്തിയത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചില വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്ത പ്രമുഖരെയെല്ലാം അറസ്റ്റ് ചെയ്തുനീക്കി. പന്തളം രാജകുടുംബാംഗങ്ങള്‍, തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെയെല്ലാം അറസ്റ്റ് ചെയ്തു. പമ്പയില്‍ സമരം നടത്തിയ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. പ്രമുഖര്‍ ഒഴികെയുള്ള എല്ലാവരെയും പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

പമ്പയില്‍ പ്രതിഷേധ സൂചകമായി നാമജപം നടത്തിയിരുന്ന താഴമണ്‍ തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി മഹേശ്വരര് അന്തര്‍ജനത്തെയും മകള്‍ മല്ലിക നമ്പൂതിരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളായ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പമ്പയില്‍ ബിജെപി നാമജപ മന്ത്രോച്ചാരണം തുടങ്ങി.

Recommended Video

cmsvideo
പോലീസിനെ ആക്രമിച്ച് സമരക്കാർ | Oneindia Malayalam

മേഖലയില്‍ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് പോലീസ് നീക്കം. നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ് സമരക്കാര്‍ തടഞ്ഞു. മാധ്യമ സംഘത്തിന് നേരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് നിലയ്ക്കലില്‍ പ്രതിഷേധ സമരം നടക്കുന്നത്. ശബരിമലയിലേക്കെത്തിയ ആന്ധ്രക്കാരി മാധവിയെയും ചേര്‍ത്തല സ്വദേശിനി ലിബിയെയും പ്രതിഷേധക്കാര്‍ മടക്കി അയച്ചിരുന്നു.

English summary
Sabarimala issue: not allow to block devotees in Sabarimala, Says Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X