'റാഫല്‍ അഴിമിതിയില്‍' സമ്പത്ത് എംപിയുടെ 'പ്രഹസനം' പൊളിച്ചടുക്കി ശബരീനാഥ് എംഎല്‍എ
തിരുവനന്തപുരം: റാഫേല്‍ അഴിമതി പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കിയത് ആരാണ്? താനെന്ന് അവകാശപ്പെട്ട സമ്പത്ത് എംപിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍.
2016 നവംബര്‍ എട്ടിന് ലോക്ലഭാ എംപിയായിരിക്കേ താന്‍ റാഫേലിനെ കുറിച്ച് പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിച്ചെന്നാണ് സമ്പത്തിന്‍റെ അവകാശവാദം. സമ്പത്തിന്‍റെ വാദത്തെ ഫേസ്ബുക്കിലൂടെയാണ് ശബരീനാഥ് മറുപടി നല്‍കിയത്.

എല്‍ഡിഎഫ് മറുപടി
"ആറ്റിങ്ങൽ എംപിയും റാഫേൽ അഴിമതിയും"
ഇടതുപക്ഷത്തിന്റെ ആറ്റിങ്ങൽ സ്‌ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കണ്ട ഒരു അവകാശവാദമാണ് "റഫേൽ അഴിമതി" ലോക്സഭയിൽ ആദ്യം ഉന്നയിച്ചത് ആറ്റിങ്ങൽ എംപി യാണെന്ന്. ഈ അവകാശവാദത്തെ പലരും ചോദ്യം ചെയ്തപ്പോൾ LDF ഫേസ്ബുക്കിൽ നൽകിയ മറുപടി ചുവടെ ചേർക്കുന്നു.

തര്‍ക്കുത്തരം
" ഇന്ത്യൻ പാർലമെന്റിൽ റാഫേൽ ഇടപാടിനെ പറ്റി ആദ്യം ചോദ്യം ചോദിച്ചത് സമ്പത്ത് എംപി ആണെന്ന് പറഞ്ഞപ്പോൾ ചിലർ തർക്കുത്തരം കൊണ്ട് വന്നിരുന്നു. അവരുടെ അറിവിലേക്കായി പാർലമെന്റ് രേഖ (18/11/2016. ) സമർപ്പിക്കുന്നു"

നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം
രേഖകൾ പരിശോധിച്ചപ്പോൾ LDF പറഞ്ഞത് ശരിയാണ്; 2016 നവംബർ 18ന് ബഹുമാനപെട്ട ആറ്റിങ്ങൽ MPയും, ഒരു കോൺഗ്രസ് MPയും, 8 ബിജെപി MPമാരുടെയും ചോദ്യങ്ങൾ ഒന്നിപ്പിച്ചുകൊണ്ട് നക്ഷത്രചിഹ്നമിടാത്ത ചോദ്യം #533 റഫേൽ കരാറിനെക്കുറിച്ചു ഉന്നയിച്ചിട്ടുണ്ട്.

പൊള്ളയാണ്
പക്ഷേ കൂടുതൽ ആഴത്തിലേക്ക് സഭാരേഖകൾ പരിശോധിച്ചപ്പോൾ ആദ്യമായി റാഫേൽ ഉന്നയിച്ചത് ആറ്റിങ്ങൽ MPയാണെന്ന അവകാശവാദം വെറും പൊള്ളയാണെന്ന് മനസ്സിലായത്.

ഉദാഹരണങ്ങള്‍
1) 2015 മുതൽക്കേ റഫേൽ കരാറിനെക്കുറിച്ച്, പ്രത്യേകിച്ച് ഫ്രഞ്ച് സർക്കാരുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പല എംപിമാരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ചില ഉദാഹരണങ്ങൾ

ചോദ്യം
- 26 ഫെബ്രുവരി , 2016ന് നക്ഷത്രചിഹ്നനമിടാത്ത ചോദ്യം #593 ( ആന്റോ ആന്റണി എം പി യുടെ ചോദ്യം )- 12 ആഗസ്റ്റ്, 2016 - നക്ഷത്രചിഹ്നനമിടാത്ത ചോദ്യം #4562

30 ഓളം എംഎല്‍എമാര്‍
ഏകദേശം മുപ്പതോളം MPമാർ റാഫേലിലെ കണക്കുകളെ കുറിച്ച് 2015, 2016ൽ ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ തുടർച്ചയായി മാത്രം നവംബർ മാസത്തിൽ ആറ്റിങ്ങൽ MP റാഫേൽ അഴിമതിയെക്കുറിച്ചു ചോദിച്ചപ്പോൾ അതെങ്ങനെ LDF പറഞ്ഞതുപോലെ ഒന്നാമത്തെ ചോദ്യമായി?എന്തിനാണ് ഈ പ്രഹസനം?

കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും
റാഫേൽ അഴിമതി കൃത്യമായി പാർലമെന്റിലും ജനമനസ്സുകളിലും എത്തിച്ചത് രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. അതിന്റെ ക്രെഡിറ്റ് മറ്റൊരു 'സീനിയർ MP'ക്കുമല്ല.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം