'ഹിന്ദുഹെല്‍പ്പ് ലൈന്‍ കേരളത്തില്‍ കലാപത്തിനൊരുങ്ങുന്നു'; വെളിപ്പെടുത്തിയത് നേതാവ്, ജിഹാദി: സംഘടന
കോഴിക്കോട്: ഹിന്ദു ഹെല്പ് ലൈനിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍കലാപങ്ങള്‍ നടത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. മുന്ഹിന്ദു ഹെല്പ് ലൈന്‍ നോതാവെന്ന് അവകാശപ്പെട്ടിരുന്ന വ്യക്തി ഒരു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സംഘടന കേരളത്തില്‍ വന്‍കലാപങ്ങള്‍ നടത്താന്‍ ആസൂത്രണ നടത്തുന്നതായി ആരോപിച്ചത്.
വിവരങ്ങള്‍ പുറുത്തുവിടുന്നതോടുകൂടി ജീവന് അപകടത്തിലാകും എന്ന് ഇദ്ദേഹം അറിയിച്ചതിനാല്‍ ഇയാളുടെ പേരോ മുഖമോ വ്യക്തമാക്കാതെയായിരുന്നു ഡൂള്‍ന്യൂസ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇങ്ങനെ ഒരു വ്യക്തിയെ ഇല്ല, ഇത് ഓണ്‍ലൈന്‍ ന്യൂസ്പോര്ട്ടിലിന്റെ വ്യാജ വാര്‍ത്തയായിരുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹം സംഘടയുടെ ജില്ലാ കോ-ഓര്ഡിനേറ്ററായിരുന്നെന്ന് വ്യക്തമാക്കികൊണ്ട് ഹിന്ദുഹെല്‍പ്പ് ലൈന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഫെയ്സ്ബുക്കിലൂടെ
സംഘടനയ്ക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി ശബരീനാഥാണെന്നും ഇയാള്‍ ജിഹാദികളില്‍ നിന്ന് പണം പറ്റി സംഘടനയ്ക്കുളില്‍ നുഴഞ്ഞുകയറുകയായിരുന്നെന്നും യുവാവിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഹിന്ദുഹെല്പ് ലൈന്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് ഹിന്ദുഹെല്പ് ലൈനിന്റെ വിശദീകരണം..

മുഖ്യശിക്ഷക്
സംഘടനുയെട ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്..
ഹിന്ദു ഹെല്പ് ലൈനിനെ അപകീര്‍ത്തിപ്പെടുത്തി വ്യാജവാര്‍ത്ത നല്കിയ ശബരീനാഥിനെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു വരുന്നു. തൊടുപുഴ പെരുമ്പിള്ളിച്ചിറ ശാഖാ മുഖ്യശിക്ഷക് ആയിരുന്നു ശബരീനാഥ്.

ബിജെപിയുടെ പ്രചരണം
2015ല്‍ കുമാരമംഗലം മണ്ഡല് ബൗദ്ധിക് പ്രമുഖ് ആയും സംഘ ചുമതല വഹിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ക്യാപ്പിറ്റല്ഫിന് സേര്‍വ് ,പാലാ റോഡ് ,തൊടുപുഴയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പിന്നീട് ഗള്‍ഫില്‍ പോവുകയും ചെയ്തു.

ജിഹാദി
അവിടെ നിന്നും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്കുന്ന സംഘടനകളുമായും ബന്ധം പുലര്‍ത്തുകയും അവരുടെ നിര്‍ദ്ദേശാനുസരണം ഹിന്ദു ഹെല്പ് ലൈനില്‍ എത്തിച്ചേരുകയുമാണ് ചെയ്തത് എന്ന് സംശയിക്കുന്നു..

ഇസ്ലാമിസ്റ്റ് സംഘടന
പിന്നീട് വിവിധ ഇസ്ലാമിസ്റ്റ് സംഘടനകളുമായ് ബന്ധം പുലര്‍ത്തുകയും ചെയ്തതായ് സംശയിക്കപ്പെടുന്നു. ഹിന്ദു ഹെല്പ് ലൈനിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായ് വരുകയും ചെയ്തിട്ടുണ്ട്.

അജണ്ട
ഇത്തരത്തില്‍ ഹിന്ദു മുന്നേറ്റത്തെ തകര്‍ക്കാനുള്ള ജിഹാദി അജണ്ടയുടെ പണം കൈപ്പറ്റിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന കാര്യം ഇന്ന് അന്വേഷണാത്മകമായ് സംശയിക്കുന്നു. ചുവടെയുള്ള ചിത്രത്തില്‍ ശബരിനാഥിന്റെ കൂടെ നില്ക്കുന്ന വ്യക്തി പാകിസ്ഥാന് പൗരനായ മുഹമ്മദ് സെഹ്സന് എന്നൊരാളാണ് എന്ന് ഹിന്ദുഹെല്‍പ്പ് ലൈന്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

പ്രവീണ്‍ തൊഗാഡിയ
ഹിന്ദു ഹെല്പ് ലൈനിന്റെ രാഷ്ട്രീയ സംഘടനായ അന്താരാഷ്ട്രീയ ഹിന്ദുപരിഷത്തിന്റെ കേരള ഘടക രൂപീകരണത്തോട് അനുബന്ധിച്ച് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ആസൂത്രണങ്ങള്‍ നടത്തുന്നതായായിരുന്നു ശബരീനാഥിന്റെ വെളിപ്പെടുത്തല്‍. ലവ് ജിഹാദിന് പകരമായി മുസ്ലിംയുവതികളെ വശികരിക്കാന്‍ പ്രത്യേക ഘടകങ്ങളുണ്ടെന്നും ശബരീനാഥ് പറഞ്ഞിരുന്നു. അടുത്തിടെ വിഎച്ച്പിയുമായി തെറ്റിയ പ്രവീണ്‍ തൊഗാഡിയ രൂപീകരിച്ച സംഘടനയാണ് അന്താരാഷ്ട്രീയ ഹിന്ദുപരിഷത്ത്.

പരാതി
ശബരീനാഥിന്റെ ഇന്റര്‍വ്യൂ പുറത്തുവിട്ട മാധ്യമസ്ഥാപനത്തിനെതിരേയും ശബരീനാഥിനെതിരേയും ഹിന്ദുഹെല്‍പ്പ് ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദു ഹെല്പ് ലൈനിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക കലാപം ലക്ഷ്യമിട്ട മാധ്യമസ്ഥാപനങ്ങക്കെതിരേയും വ്യാജ വാര്‍ത്ത നല്കിയ ശബരിനാഥനെതിരെയും കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.യതായും ഫെയ്സ്ബുക്ക്പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റ്
സംഘടനയുടെ വിശദീകരണം
ഫെയ്സ്ബുക്ക് പോസ്റ്റ്
പരാതി
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications