Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്‌; ഷൈലജയെ കുറിച്ച് വികാര നിര്‍ഭരമായി ലിനിയുടെ ഭര്‍ത്താവ്

തിരുവനന്തപുരം: നവജാത ശിശുവിന്‍റെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ് ചെയ്ത വ്യക്തിക്ക് ഉടനടി മറുപടി നല്‍കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്ത മന്ത്രി കെകെ ശൈലജുടെ പ്രവര്‍ത്തി സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രശംസകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. അനുജത്തിയുടെ കുഞ്ഞിന് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജിയാസ് മാടശ്ശേരി എന്നയാള്‍ മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ കമന്‍റ് ഇട്ടത്.

തുടര്‍ന്ന് കുഞ്ഞിന് സൗജന ചികിത്സ ഒരുക്കുമെന്നും കുഞ്ഞിനെ എറണാകുളത്തേക്ക് മാറ്റുന്നതിനുള്ള ആംമ്പുലന്‍സ് കുഞ്ഞിനെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നിപ്പാ കാലത്തെ മന്ത്രിയുടെ പ്രവർത്തനങ്ങൾ ഓർത്തെടുക്കുകയാണ് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്.. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം...

ഒരു പാട്‌ ഇഷ്ടം

ഒരു പാട്‌ ഇഷ്ടം

ഒരു പാട്‌ ഇഷ്ടം❤️ കെകെ ഷൈലജ ടീച്ചര്‍
ടീച്ചർ അമ്മ....

നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത്‌ നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിനന്ദിക്കേണ്ടത് തന്നെ ആണ്‌.

നിപ കാലത്ത്‌

നിപ കാലത്ത്‌

നിപ കാലത്ത്‌ റിതുലിനും സിദ്ധാർത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങൾ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോൾ ടീച്ചറുടെ പ്രത്യേക നിർദ്ദേശ പ്രകാരം അവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ഐസോലോഷൻ വാർഡിലേക്ക്‌ മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു.

ലിനിയുടെ മക്കൾക്കും

ലിനിയുടെ മക്കൾക്കും

പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കൾക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാർത്ത ആയിരുന്നു. ഈ ഒരു അവസരത്തിൽ മക്കൾക്ക്‌ പനി മാറിയതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്‌ ചെയ്ത്‌ തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചർ വിളിച്ച്‌ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മറക്കില്ല

ടീച്ചറുടെ വാക്കുകൾ

ടീച്ചറുടെ വാക്കുകൾ

ടീച്ചറുടെ വാക്കുകൾ " മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്‌. അവർ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്‌. എന്നാലും നാലു ദിവസത്തെ ഒബ്സർവേഷൻ കഴിഞ്ഞെ വിടാൻ കഴിയു. ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്‌.

ആ അമ്മയുടെ സ്നേഹം

ആ അമ്മയുടെ സ്നേഹം

അവർക്ക്‌ ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതൽ ഞങ്ങൾ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്‌. ടീച്ചറുടെ ഈ സ്നേഹവും വാക്കും കരുതലും തന്നെയാണ്‌ അന്ന് ഞങ്ങൾക്ക്‌ കരുത്ത് ആയി നിന്നത്‌. ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്‌. എന്ന് പറഞ്ഞാണ് സജീഷ് തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ലിനിയുടെ ഭര്‍ത്താവ്

ആരോഗ്യനില

ആരോഗ്യനില

അതേസമയം, മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന് ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയിൽ കണ്ടെത്തി.

രണ്ടുദിവസം നിരീക്ഷണം

രണ്ടുദിവസം നിരീക്ഷണം

ഇതിനാല്‍ തന്നെ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറവാണ്. ഇതിനുള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. കുഞ്ഞിന്‍റെ ആരോഗ്യനില രണ്ടുദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉള്‍പ്പടെ വേണോ എന്ന് തീരുമാനിക്കും.

ഫേസ്ബുക്ക് പേജില്‍

ഫേസ്ബുക്ക് പേജില്‍

രക്താര്‍ബുദത്തോട് പൊരു എസ്എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കൈവരിച്ച ഗൗതം എന്ന വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്.

കമന്‍റ്

കമന്‍റ്

സഹോദരിയുടെ കുഞ്ഞിന്‍റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ല. എത്രയും പെട്ടന്ന് എൻറെ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവൻ അപകടത്തിലാവും, ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളിലെന്നും ടീച്ചര്‍ സഹായിക്കണമെന്നുമായിരുന്നു കമന്‍റ്.

നടപടികള്‍

നടപടികള്‍

യുവാവിന്‍റെ കമന്‍റ്റ് ശ്രദ്ധയിൽപെട്ട ഉടൻതന്നെ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ നിർദ്ദേശം നൽകുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ ഇന്നലെ രാത്രി തന്നെ കുഞ്ഞിനെ കൊച്ചിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+