കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ?

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നല്‍കിയ ഉത്തരവ് പ്രകാരം കീഴ്വായ്പൂർ എസ് എച്ച് ഒ ക്രൈം നമ്പര്‍ 600/2022 ആയി കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. അദ്ദേഹം നടത്തിയ ഈ പരാമർശം ഇന്ത്യൻ ഭരണഘടനക്കെതിരെ ഉള്ളതാണെന്നും കേസെടുക്കണമെന്നും രാജിവയ്ക്കണമെന്നുള്ള ആവശ്യങ്ങളിലേക്ക് എത്തി. പ്രതിപക്ഷ പാർട്ടികളും അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉന്നയിച്ച് രംഗത്തെത്തി.

1

സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-

' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌ .

'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി

2

ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..

3

അതേസമയം, കൊച്ചി സ്വദേശി ബൈജു നോയലിൽ സജി ചെറിയാൻ എം എൽ എ നടത്തിയ പ്രസംഗത്തിനെതിരെ കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. ഈ പരാതിയിൽഡി വൈ എസ് പി
ഇക്കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെ പോലീസിൽ എട്ടു പേരാണ് സജി ചെറിയാനെതിരെ മൊഴി നൽകിയത്. ഈ പരാതിക്കാരുടെ മൊഴി എടുത്തതായുംഡി വൈ എസ് പി ടി രാജപ്പൻ റാവുത്തർ വ്യക്തമാക്കി.

'മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയണം, ദിലീപുമായി വാട്സ്ആപ്പിൽ എന്താണിത്ര പറയാൻ': ബൈജു കൊട്ടാരക്കര'മൂന്ന് കാര്യങ്ങള്‍ക്ക് ശ്രീലേഖ മറുപടി പറയണം, ദിലീപുമായി വാട്സ്ആപ്പിൽ എന്താണിത്ര പറയാൻ': ബൈജു കൊട്ടാരക്കര

4

എന്നാൽ, സജി ചെറിയാനെതിരെ എഫ് ഐ ആർ റിപ്പോർട്ടും പുറത്തു വന്നിരുന്നു. ഇന്ത്യൻ ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതായി എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. മൂന്നുവർഷം വരെ തടവ് കിട്ടിയേക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

5

സംഭവത്തിന് പിന്നാലെ തന്റെ മന്ത്രി സ്ഥാനം രാജി വെയ്ച്ച് സജി ചെറിയാൻ പുറത്ത് പോയിരുന്നു. ഇപ്പോൾ എം എൽ എ ആയി തുടരുന്നുണ്ട്. സജി ചെറിയാൻ നടത്തിയ ആരോപണം ഭരണ ഘടനാനിന്ദ ആണെന്നും പാര്‍ട്ടി നയത്തിന് വിരുദ്ധം ആണെന്നും നിരീക്ഷിച്ചതിന് പിന്നാലെയാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. ശേഷം, സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ച് നൽകി. വകുപ്പ് കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചതിന് പിന്നാലെയാണ് വകുപ്പ് വിഭജിച്ചത്.

ഇതാണ് മണ്‍ഡേ മൂഡ്.... എന്താ ഒരു ഭംഗി, മീര ജാസ്മിന്‍ അല്ലെങ്കിലും പൊളിയാണ്, വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala
5

പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നീ മന്ത്രിമാർക്ക് ആണ് സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ച് നൽകിയത്. ഇതിൽ പി എ മുഹമ്മദ് റിയാസ് യുവജനകാര്യം, വി എന്‍ വാസവന് സിനിമ, സാംസ്‍കാരിക വകുപ്പുകള്‍, വി അബ്ദുറഹ്മാന് ഫിഷറീസ് വകുപ്പ് എന്നിങ്ങനെയാണ് തരം തിരിച്ചത്.

English summary
saji cheriyan indian constitution remarks: Investigation has started over the recent issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X