Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് 'കുടുംബക്കലഹം'-കലങ്ങിമറിഞ്ഞ പൂഞ്ഞാറില്‍ വലയെറിയാന്‍ മഞ്ഞക്കടമ്പനും

കോട്ടയം: കലങ്ങിയ മറിഞ്ഞ പൂഞ്ഞാര്‍ തെളിയുമെന്ന് കരുതിയവര്‍ക്ക് തെറ്റി. മണ്ഡലത്തില്‍ വലയെറിയാന്‍ പുതിയൊരു അവതാരം കൂടി. കേരള യൂത്ത് ഫ്രണ്ട്(എം) കോട്ടയം ജില്ലാ പ്രസിഡന്റ് സാക്ഷാല്‍ സജി മഞ്ഞക്കടമ്പില്‍. ഇവിടെ പൂഴിക്കടകനിറക്കി പാര്‍ട്ടിയെ, തെറ്റു തിരുത്തിച്ച് നേരെയാക്കുമെന്ന പ്രതിജ്ഞയിലാണിദ്ദേഹം.

ഏറെ പ്രതിക്ഷയോടെ യുവജന പ്രതിനിധിയായി സീറ്റ് കിട്ടുമെന്ന് കരുതിയിരിക്കെയാണ് തല നരച്ചവര്‍ ചേര്‍ന്നൊരു കളിവെച്ചത്. അപ്രതീക്ഷിതമായി വന്ന അടവിനെ ചെറുക്കാനാണ് പൂഴിക്കടകനുമായി മഞ്ഞക്കടമ്പന്‍ കളത്തിലിറങ്ങുന്നത്.സീറ്റ് ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ മറ്റ് യുജന നേതാക്കളുമായി ചേര്‍ന്ന് അണിയറ പ്രവര്‍ത്തനങ്ങള്‍ സജി ആരംഭിച്ചിരുന്നു.

KM Mani

ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ പരസ്യമായി അവതരിപ്പിച്ചു കൊണ്ട് രംഗത്തു വരികയും ചെയ്തു. കേരള കോണ്‍ഗ്രസ്(എം) യുവജനങ്ങളെ അകറ്റി നിര്‍ത്തിയെന്നാണ് പ്രധാന ആരോപണം. യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ്, മുന്‍ പ്രസിഡന്റ് ജോബ് മൈക്കിള്‍ തുടങ്ങിയവരുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പിച്ചാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത്.

ചങ്ങനാശേരിയില്‍ ജോബ് മൈക്കിളിന്‍റെ കാര്യത്തിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. മത്സരിച്ച് ആര്‍ത്തി തീരാത്തവര്‍ തുടരട്ടെന്ന കമന്റും ഇവിടെ ഉയര്‍ന്നു. എന്നാല്‍ തിരിശീലയ്ക്ക് പിന്നിലിരുന്നുള്ള പ്രതിഷേധമല്ല പൂഞ്ഞാറിലേത്.
സഹപ്രവര്‍ത്തകരുമായുള്ള നീണ്ട സമയത്തെ കൂടിയാലോചനകള്‍ക്ക് ശേഷം പത്രക്കുറിപ്പ് പുറത്തിറക്കി സജി ആദ്യ വെടി പൊട്ടിച്ചു. പത്രക്കുറിപ്പുമായി ചൊവ്വാഴ്ച രാത്രി തന്നെ വണ്ടികള്‍ കോട്ടയത്തെ മാധ്യമ സ്ഥാപനങ്ങിലേക്കെത്തി. ഉറപ്പായും മത്സരിക്കുമെന്ന് പറഞ്ഞാണ് പത്രക്കുറിപ്പ്.

കേരള കോണ്‍ഗ്രസ് അംഗത്വം പോലുമില്ലാത്ത ഒരാളെ മത്സരിപ്പിക്കുന്നതിലുള്ള പ്രതിഷേധമാണ് സജി പ്രധാനമായും ഉന്നയിക്കുന്നത്. പലപ്പോഴും പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുക വഴി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ ഒരാളെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇവര്‍ ഉയര്‍ത്തുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു വന്ന് ഇരുപത്തഞ്ചാം വയസില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ച തന്നെ അവഗണിച്ചുവെന്നതാണ് സജിയുടെ പരാതി.

പാര്‍ട്ടിക്കു വേണ്ടി ചോരയും നീരും നല്‍കുന്ന പ്രവര്‍ത്തകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെയും പിന്‍തുണയോടെ യുവാക്കളുടെ പ്രതിനിധിയായി പൂഞ്ഞാറില്‍ മത്സരിക്കുമെന്നാണ് സജി പറയുന്നത്. കൂനിന്മേല്‍ കുരു പോലെ കേരള കോണ്‍ഗ്രസ് എമ്മിനെ വിടാതെ പിടികൂടുന്ന വിഭാഗീയത, സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ വീണ്ടും തല നീക്കി പുറത്തു വന്നിരിക്കുന്നു. വലയൊരു വിഭാഗം ഫ്രാന്‍സിസ് ജോര്‍ജിന്റെ കീഴില്‍ അണിചേര്‍ന്ന് ഇടതു ചേരിയിലെത്തി സീറ്റു നേടിയത് കേരള കോണ്‍ഗ്രസ് എമ്മിനെ നന്നായി ഉലച്ചിരുന്നു. അതോടൊപ്പം പൊട്ടും പൊടിയുമായി പലയിടങ്ങളിലുമുള്ള അസംതൃപ്തര്‍ പുതിയ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് ചേക്കറിക്കൊണ്ടിരിക്കുകയുമാണ്.

ഇതിനിടയില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പാളയത്തില്‍ നിന്നു തന്നെ പടയൊരുങ്ങുന്നത് കേരളകോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ എതിരാളികള്‍ക്കുണ്ടാക്കുന്ന സന്തോഷം ചെറുതല്ല. പ്രത്യേകിച്ച് ഇടതുപക്ഷത്തിനും പി.സി.ജോര്‍ജിനും. വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ സംഗമ വേദിയായിരിക്കുകയാണിപ്പോള്‍ പൂഞ്ഞാര്‍. എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ഡി.ജെ.എസ്സിലെ എം.ആര്‍.ഉല്ലാസ് ഒഴിച്ചുള്ള മിക്ക സ്ഥാനാര്‍ഥികളും കേരള കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ തന്നെ.

സെക്കുലറിന്റെ പി.സി.ജോര്‍ജും, ഇടതുപക്ഷത്തിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പി.സി.ജോസഫും യു.ഡി.എഫിലെ കേരള കോണ്‍ഗ്‌സ് എം പ്രതിനിധി ജോര്‍കുട്ടി ആഗസ്തിയും യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലുമെല്ലാം കേരള കോണ്‍ഗ്രസ് കുടുംബം തന്നെ. ചുരുക്കി പറഞ്ഞാല്‍ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് 'കുടുംബക്കലഹ'ത്തിനാണ് നാട്ടുകാര്‍ സാക്ഷിയാകാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+