കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Google Oneindia Malayalam News

മലപ്പുറം: സമസ്തയുടെ വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിനെതിരെ ബാലാവകാശ കമ്മീഷൻ. സ്വമേധയാ കേസെടുത്താണ് ബാലാവകാശ കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത്. വിവാദമായ സംഭവത്തിൽ സമസ്ത സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

പരിപാടികളുടെ സംഘാടകന്‍ എന്ന നിലയിലാണ് സമസ്ത സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകിയത്. ഇതിന് പുറമേ, പെരിന്തൽമണ്ണ എസ് എച് ഒ, ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ എന്നിവരോടും ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടി എന്നാണ് വിവരം.

samastha

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള പാതിരാമണ്ണില്‍ മദ്‌റസ കെട്ടിട ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു വിവാദം സംഭവം നടന്നത്. പഠന മികവിന്റെ അടിസ്ഥാനത്തിൽ സര്‍ട്ടിഫിക്കറ്റിന് അർഹയായ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പൊതു ജനത്തിന് മുന്നിൽവെച്ചായിരുന്നു പ്രതികരണം. സംഘാടകർക്കെതിരെ പ്രകോപിതനാവുകയായിരുന്നു.

സമസസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ. ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്''- അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് ചോദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

കേരളത്തിന്റെ ഭരണ നേതൃത്വത്തെയടക്കം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് സമസ്ത വിവാദം വ്യാപിച്ചു. സംഭവത്തിൽ വിമ‍ര്‍ശനം ഉന്നയിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നിവര്‍ രംഗത്ത് വന്നിരുന്നു. സമസ്ത നേതാവിന്റെ പരാമര്‍ശം അപലപനീയം ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത പരാമര്‍ശമാണ് സമസ്ത നടത്തിയത്. പെണ്‍കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം അവര്‍ തന്നെയാണ് വാങ്ങങ്ങേതെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ, പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് ഏർപ്പെടുത്തിയ മത നേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷയും വ്യക്തമാക്കുകയായിരുന്നു. സമസ്ത നേതാവ് നടത്തിയ പരാമർശം സ്ത്രീവിരുദ്ധമാണ്. സംഭവം തീര്‍ത്തും അപലപനീയമാണെന്നും വനിതാ കമ്മീഷന്‍ ആരോപിച്ചിരുന്നു. അതേസമയം, രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. സ്ത്രീകളെ നാല് ചുവരുകൾക്കുള്ളിൽ തളയ്ക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

സമസ്തയുടെ ഈ നടപടി അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയയാണ് ഉണ്ടാക്കുന്നത്. രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും കാണിക്കുന്ന മൗനത്തിൽ താൻ അങ്ങേയറ്റം അസ്വസ്ഥനാണ്. ഈ മൗനം കാരണം തനിക്ക് കൂടുതൽ പ്രതികരിക്കാൻ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ നടപടിയ്ക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണം. സമസ്തയുടെ വേദിയിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയെ താൻ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും വേദിയിൽ തളര്‍ന്നു വീണ് പോകും. പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. പെൺകുട്ടിയുടെ അന്തസിനെ തകർത്തുകയാണ് സമസ്ത ചെയ്തത്.

'യുഡിഎഫിന് നൂറ് ശതമാനം ഉറപ്പ്, ക്യാപ്റ്റനല്ല ആരായാലും എല്‍ഡിഎഫിനെ 99-ല്‍ നിലനിര്‍ത്തും'; ഉമാ തോമസ്'യുഡിഎഫിന് നൂറ് ശതമാനം ഉറപ്പ്, ക്യാപ്റ്റനല്ല ആരായാലും എല്‍ഡിഎഫിനെ 99-ല്‍ നിലനിര്‍ത്തും'; ഉമാ തോമസ്

തന്റെ പഠനത്തിൽ മികവ് പുലര്‍ത്തിയതിന്റെ ഭാഗമായി പുരസ്കാരത്തിന് അർഹയായ പെൺകുട്ടി ആയിരുന്നു. ഈ പെൺകുട്ടിയെയാണ് പൊതുജനം നോക്കി നിൽക്കവെ ഇറക്കിവിട്ടത്. എന്ത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഹിജാബ് വിവാദത്തിലൂടെ മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളെ പിന്നോടടിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വിഭാഗം നടത്തുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

English summary
samastha issues: Child Rights Commission has issued notice to Samastha secretary over that issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X