• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജോര്‍ജ് അച്ചായനെന്ത് കേസ്, പന്ത്രണ്ടാമത്തെ കേസിനൊപ്പം ഒന്ന്'; പഴയ വീഡിയോയുമായി സന്ദീപ് വാര്യര്‍

Google Oneindia Malayalam News

തിരുവനന്തപുരം:സോളര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ പീഡന പരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ കഴിഞ്ഞ ദിവസം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ പിസി ജോർജിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. സോളാര്‍ക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ലമൊഴി നല്‍കാത്തതിന്റെ വൈരാഗ്യമാണ് പീഡനക്കേസ് നല്‍കാന്‍ കാരണമെന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 10 ന് തൈക്കാട് ഗെസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.സംഭവത്തില്‍ പിസി ജോര്‍ജിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിന്തുണ. പിസി ജോര്‍ജ് ... നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ താങ്കളോടൊപ്പം എന്ന ക്യാപഷനോട് പഴയ വീഡിയോയും സന്ദീപ് പങ്കുവെച്ചിട്ടുണ്ട്.

ഇതുവരെ സഹിച്ചു, ഉദ്യോഗസ്ഥരെ കരുതിയാണ്... മാനനഷ്ടക്കേസ് കൊടുക്കും, കടുപ്പിച്ച് പിസി ജോര്‍ജ്ഇതുവരെ സഹിച്ചു, ഉദ്യോഗസ്ഥരെ കരുതിയാണ്... മാനനഷ്ടക്കേസ് കൊടുക്കും, കടുപ്പിച്ച് പിസി ജോര്‍ജ്

1


പ്രതികരിക്കാതെ പ്രതികരിക്കാതെ ക്ഷമയുട നെല്ലിപ്പലക കണ്ട് ഇന്നലെ പിസി ജോര്‍ജ് ഒന്ന വന്നുപോയതോടുകൂടി സമാൂഹ്യമാധ്യമങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്തോ ഒന്ന് പൊട്ടിയൊലിക്കുന്ന ആളുകള്‍ മുഴവന്‍ ഇന്ന് മുതലിതാ ഈ സമ്മേളനത്തിന് കേസെടുക്കണമെന്നാണ് പറയുന്നത്. പിസി ജോര്‍ജിന് എതിരെ കേസെടുത്തുവെന്നാണ് പറയുന്നത്.ജോര്‍ജ് അച്ചായനെന്ത് കേസാടോ, പന്ത്രണ്ട കേസിനൊപ്പം ഒന്നുകൂടി പതിമൂന്നാമത്തെ കേസ്. കേസൊരു പ്രശ്‌നമാണോ, പൊതുപ്രവര്‍ത്തകര്‍ ആകുമ്പോള്‍ കേസ് വരും,'' ഹിന്ദുമഹാസമ്മേളനത്തിന് സന്ദീപ് വാര്യര്‍ പറഞ്ഞു.

2


അതേസമയം, പരാതിക്കാരി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. പീഡനക്കേസില്‍ പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും പരാതിക്കാരി പറഞ്ഞിട്ടുണ്ട്. തെളിവുകളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും മറ്റും തെളിവുകളുമാണ് കൈമാറിയത് എന്നും അവര്‍ പറഞ്ഞു.

3


പി സി ജോര്‍ജ് പീഡിപ്പിച്ചത് അന്വേഷണ സംഘത്തോട് അങ്ങോട്ട് പറയുക ആയിരുന്നുവെന്നും 2014 മുതല്‍ പി സി ജോര്‍ജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നുമാണ് പരാതിക്കാരി പറയുന്നത്. തന്റെ പരാതിക്ക് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അവര്‍ പറഞ്ഞു.

4


അദ്ദേഹം ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായി അറിയാമെന്നും ഗസ്റ്റ് ഹൗസില്‍ വരൂ അവിടെ ഇവിടെ വരൂ തുടങ്ങിയ എല്ലാ ഫോണ്‍ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ശാരീരികമായി ആക്രമിച്ചത് കൊണ്ടാണ് പരാതി നല്‍കിയതും രഹസ്യമൊഴി നല്‍കിയതും എന്നും പരാതിക്കാരി പറഞ്ഞു.

7

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും മകളുടെയും വിദേശയാത്രകള്‍ ഇഡി അന്വേഷിക്കണമെന്നും എപ്പോഴൊക്കെ പിണറായി വിദേശത്ത് പോകുന്നുവോ അതിന് മുമ്പോ ശേഷമോ മകളും ആ രാജ്യം സന്ദര്‍ശിക്കാറുണ്ടെന്ന് ജോര്‍ജ് ആരോപിച്ചു. തന്റെ ഭാര്യയ്‌ക്കെതിരെയും കേസ് എടുക്കാനാണ് നീക്കംമെന്നും അതിനെ നേരിടാനൊക്കെ ഭാര്യക്കറിയാമെന്നും തന്നെയും കുടുംബത്തെയും കുടുക്കാനാണ് പിണറായി നോക്കുന്നതെന്ന് ജോര്‍ജ് പറഞ്ഞു.

അല്ലേലും റിമി സിംപിളാ... എയ‍‍‍ർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി

English summary
sandeep g varier support pc george after solar case accused filed complaint against pc george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X