കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപിൻ‍റെ കൊലപാതകം കേരളത്തിൽ കലാപം അഴിച്ചുവിടാനുള്ള ആർഎസ്എസ് പദ്ധതി; എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം; സിപിഎം നേതാവ് പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ ആർ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി എം എ ബേബി. കേരളത്തിൽ കലാപം അഴിച്ചു വിടാനുള്ള ആർ എസ് എസ് തീരുമാനത്തിൻറെ ഭാഗം തന്നെയാണ് ദാരുണമായ ഈ കൊലപാതകമെന്ന് ബേബി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിൽ അത്യന്തംപ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ആർ എസ് എസുകാർ പ്രകടനം നടത്തിയത്. ഇത്തരം പ്രകോപനങ്ങൾ ഉണ്ടാക്കി നാട്ടിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാവുമോ എന്നാണ് വർഗീയ ഫാസിസ്റ്റുകൾ നോക്കുന്നതെന്നും ബേബി പറഞ്ഞു. ഫേസ്ബുക്കിലെ എം എ ബേബിയുടെ കുറിപ്പ്

ma-baby-1596809499-1622314526.jpg -Properties

തിരുവല്ലയിൽ സഖാവ് സന്ദീപിനെ ആർ എസ് എസ് ക്രിമിനലുകൾ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നു. സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ജനകീയനായ പഞ്ചായത്ത് അംഗവുമായിരുന്ന സഖാവിനെയാണ് ഒരു പ്രകോപനവുമില്ലാതെ ഇക്കൂട്ടർവെട്ടിക്കൊന്നിരിക്കുന്നത്.
കേരളത്തിൽ കലാപം അഴിച്ചു വിടാനുള്ള ആർ എസ് എസ് തീരുമാനത്തിൻറെ ഭാഗം തന്നെയാണ് ദാരുണമായ ഈ കൊലപാതകം.

കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിൽ അത്യന്തംപ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ആർ എസ് എസുകാർ പ്രകടനം നടത്തിയത്. ഇത്തരം പ്രകോപനങ്ങൾ ഉണ്ടാക്കി നാട്ടിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാവുമോ എന്നാണ് വർഗീയ ഫാസിസ്റ്റുകൾ നോക്കുന്നത്. സിപിഐ എം പ്രവർത്തകരെ ഇങ്ങനെ നിരന്തരം കടന്നാക്രമിക്കാമെന്നും വെട്ടിക്കൊല്ലാം എന്നുംആർ എസ് എസുകാർ വിചാരിക്കേണ്ട. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയോടെ ഈ കൊലപാതകങ്ങളെ നേരിടാൻ ഞങ്ങൾക്ക് അറിയാം.

സഖാവ് സന്ദീപിന്റെ രക്തസാക്ഷിത്വം , വർഗീയ ഫാസിസ്റ്റുകൾ ക്കെതിരായ അടിയുറച്ച നിലപാടുമൂലം ഉണ്ടായതാണ്. നമ്മുടെ ഓരോ പടയാളി വീണുപോകുമ്പോഴും, അവർ ഉയർത്തിയ മുദ്രാവാക്യം കൂടുതൽ ഉച്ചത്തിൽ ഉയർത്തുക തന്നെയാണ് നമ്മൾ ചെയ്യുക.
ഈ ആക്രമണങ്ങൾ കൊണ്ട് , വർഗീയ ഫാസിസ്റ്റുകൾ ക്കെതിരെ കമ്യൂണിസ്റ്റുകാർ നടത്തുന്ന സമരത്തിൻറെ വീര്യം കെട്ടുപോകില്ല. സഖാവ് സന്ദീപിന് എൻറെ അന്ത്യാഭിവാദ്യങ്ങൾ. സഖാവിൻറെ കുടുംബത്തിനും ബന്ധുമിത്രാദികൾക്കും ഒപ്പം കേരളത്തിലെ നമ്മുടെ പാർടിയും പാർട്ടി ബന്ധുക്കളും മുഴുവനും ഉണ്ട്, പോസ്റ്റിൽ പറഞ്ഞു.

അതേസമയം കൊലപാതകത്തിന് പിന്നിൽ വ്യക്തി വിരോധമാണെന്നാണ് പോലീസ് പറയുന്നുത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്നു സിപിഎം ആരോപിച്ചിരുന്നെങ്കിലും അറസ്റ്റിലായ മൂന്ന് പേർക്ക് ആർ എസ് എസ് ബന്ധം ഇല്ല. അതിനിടെ സിപിഎമ്മിനെതിരെ ബി ജെ പി രംഗത്തെത്തി. ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സിപിഎം നേതാക്കൾ ആർഎസ്എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഎമ്മിനെതിരെ ബിജെപി നേതാവ് എംടി രമേശും രംഗത്തെത്തി.അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പ്രതികരണം വായിക്കാം-തിരുവല്ലയിലെ സി.പിഎം നേതാവിൻ്റെ കൊലപാതകം നിർഭാഗ്യകരമാണ്. കൊലപാതകത്തെയും കൊലപാതകികളെയോ ബി.ജെ.പി സംരക്ഷിക്കില്ല. കൊലപാതകികളെ പാർട്ടി ഓഫീസിൽ സംരക്ഷിക്കുന്ന പാരമ്പര്യം സി.പി.എമ്മിനാണുള്ളത്. മേപ്രാലിൽ സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാർ കുത്തേറ്റ് മരിച്ച് മിനുറ്റുകൾക്കുള്ളിൽ കൊലപാതകം ആർ.എസ്.എസ്സിൻ്റെയും ബി.ജെ.പിയുടെയും തലയിൽകെട്ടിവെക്കാനാണ് സി.പി.എം ശ്രമിച്ചത്.

പൊലീസിൻ്റെ ഭാഗം കേൾക്കാൻ പോലും സി.പി.എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ശ്രമിച്ചില്ല.പ്രതികൾ അറസ്റ്റിലായിരുന്നില്ലെങ്കിൽ ഈ പേരിൽ ഒരു നിരപരാധിയായ ആർ.എസ്.എസ്സ് പ്രവർത്തകനെ സി.പി.എം കൊലപ്പെടുത്തിയേനെ.സംഭവത്തിൽ ബി.ജെ.പിക്കു പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.വ്യക്തി വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകരുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്.

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

സംസ്ഥാന വ്യപകമായി സി പി എം നടത്തുന്ന ഗൂഢ പദ്ധതിയുടെ ഭാഗമാണിത്.കൊലപാതകത്തിൽ പങ്കില്ലെന്ന് ആർ.എസ്.എസ്സ് ജില്ലാ കാര്യവാഹകും അറിയിച്ചിട്ടുണ്ട്. മനപ്പൂർവ്വം കലാപം അഴിച്ചുവിടാനും തിരുവല്ലയിൽ പാർട്ടി നേതാക്കൾക്കെതിരെ ഉണ്ടായ പീഡനകേസുകൾ മൂടിവെക്കാനുമുള്ള നീചമായ രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നത്. സ്വന്തം നേതാവിൻ്റെ ചോരയിൽ ചവിട്ടിനിന്ന് രാഷ്ട്രീയം കളിക്കാനും കലാപാഹ്വാനം നടത്താനും സി.പി.എമ്മിന് മാത്രമേ സാധിക്കു.

English summary
Sandeep's murder RSS plan to unleash riots in Kerala; MA Baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X