Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ തലപ്പാവണിഞ്ഞ് സന്ദീപ്; ഉദര നിമിത്തം ബഹുകൃത വേഷമെന്ന് പരിഹസിച്ച് ജയശങ്കര്‍; മറുപടി

കോഴിക്കോട്: യുഎഇ സന്ദര്‍ശനത്തിനിടെ അറേബ്യന്‍ തലപ്പാവ് വെച്ച ചിത്രം പങ്ക് വെച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടത്തെ സംസ്‌കാരത്തിന് അനുസരിച്ചുള്ള വേഷവിധാനങ്ങളോടെ അതിഥികളെ സ്വീകരിക്കുന്നത് പതിവാണ് എന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അഡ്വക്കേറ്റ് ജയശങ്കറിന്റെ പരിഹാസത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.

നേരത്തെ സന്ദീപ് വാര്യരുടെ തലപ്പാവണിഞ്ഞ ചിത്രം പങ്ക് വെച്ച് കൊണ്ട് 'മതേതര വാദിയായി പ്രച്ഛന്ന വേഷം ധരിച്ച വീരശ്രീ സന്ദീപ് വാര്യര്‍ അറേബ്യന്‍ മരുഭൂമിയില്‍.. ഉദര നിമിത്തം ബഹുകൃത വേഷം' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപിന്റെ മറുപടി. തലപ്പാവണിഞ്ഞതിന്റെ പേരില്‍ തന്റെ മതേതരത്വം റദ്ദാക്കാന്‍ നോക്കേണ്ട എന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

Sandeep Varier

'ലോകത്തെ എല്ലാ സ്ഥലങ്ങളിലും അതാത് സ്ഥലങ്ങളിലെ തലപ്പാവ് അവര്‍ അതിഥികളെ അണിയിക്കുന്നത് ഒരു രീതിയാണ്. പ്രത്യേകിച്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍. നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അതാത് സംസ്ഥാനങ്ങളിലെ തലപ്പാവ് അണിയിക്കാറുണ്ടല്ലോ. ഞാന്‍ നേരത്തെ അഞ്ചാറു വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്ത ആളാണ്. ഇതൊന്നും ആദ്യമായിട്ട് അണിയുന്നതല്ല,' സന്ദീപ് പറഞ്ഞു.

ദുബായിലെ ഡെസര്‍ട്ട് ഡ്രൈവിന് പോകുന്ന സ്ഥലങ്ങളില്‍ അതിഥികള്‍ക്ക് ഇത്തരത്തില്‍ തലപ്പാവ് വേണമെങ്കില്‍ അണിയിച്ചു കൊടുക്കാറുണ്ട് എന്നും ഇതൊക്കെ അതാത് പ്രദേശങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മത വിഭാഗത്തിന്റെ ചിഹ്നമല്ല ഈ തലപ്പാവ് എന്നും സന്ദീപ് പറഞ്ഞു.

അതേസമയം സന്ദീപിന്റെ പോസ്റ്റിനടിയിലും സമ്മിശ്ര കമന്റുകളാണ് നിറയുന്നത്. കാര്യപ്രസക്തമായി ഒന്നും പറയാനില്ലാതാകുമ്പോള്‍ വിമര്‍ശിക്കാന്‍ വേണ്ടി കാരണങ്ങള്‍ തേടി നടക്കുകയാണ് സിജെപി എന്നാണ് സന്ദീപിനെ പിന്തുണച്ചുള്ള ഒരാളുടെ കമന്റ്. ജയശങ്കറിനോട് പോയി പണിനോക്കാന്‍ പറയണം എന്നാണ് മറ്റൊരു സന്ദീപ് അനുകൂലി കമന്റിട്ടിരിക്കുന്നത്.

'ദുബായില്‍ യൂറോപ്യന്‍സ് വരെ ഡെസേര്‍ട്ട് സഫാരിക്ക് പോയാല്‍ ഈ കെട്ട് കെട്ടും. ഇതൊക്കെ സങ്കികള്‍ക്ക് എവിടുന്ന് അറിയാനാണ്. ഒരു സങ്കിയെ പറഞ്ഞു മനസിലാക്കുന്നതിലും എളുപ്പം ഒരു മങ്കിയെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കുന്നതാണ്,' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം സന്ദീപിനെ പ്രതികൂലിച്ചും പരിഹസിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

മതേതരന്‍ ആണെന്ന് തെളിയിക്കാന്‍ ഒരുപാട് വേഷങ്ങള്‍ കെട്ടിയാലേ നിങ്ങള്‍ക്ക് ജിഹാദി സപ്പോര്‍ട്ട് കിട്ടുകയുള്ളു, അതിന്റെ വേഷം കെട്ടല്‍ അല്ലെ ഇതും എന്നാണ് ഒരാളുടെ വിമര്‍ശനം. പ്രധാനമന്ത്രിയുമായി താരതമ്യം ചെയ്യുന്ന ലെവലിലേക്ക് നീ വളര്‍ന്നു എന്ന് തോന്നുന്നുണ്ടോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

സന്ദീപ് വാര്യരുടെ പോസ്റ്റ് വായിക്കാം

ലോകത്തെ എല്ലാ സ്ഥലങ്ങളിലും അതാത് സ്ഥലങ്ങളിലെ തലപ്പാവ് അവര്‍ അതിഥികളെ അണിയിക്കുന്നത് ഒരു രീതിയാണ്. പ്രത്യേകിച്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍. നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അതാത് സംസ്ഥാനങ്ങളിലെ തലപ്പാവ് അണിയിക്കാറുണ്ടല്ലോ. ഞാന്‍ നേരത്തെ അഞ്ചാറു വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്ത ആളാണ്. ഇതൊന്നും ആദ്യമായിട്ട് അണിയുന്നതല്ല.

ദുബായിലെ ഡെസര്‍ട്ട് ഡ്രൈവിന് പോകുന്ന സ്ഥലങ്ങളില്‍ അതിഥികള്‍ക്ക് ഇത്തരത്തില്‍ തലപ്പാവ് വേണമെങ്കില്‍ അണിയിച്ചു കൊടുക്കും. ഇതൊക്കെ അതാത് പ്രദേശങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഏതെങ്കിലും മത വിഭാഗത്തിന്റെ ചിഹ്നമല്ല. ഇതണിഞ്ഞ് ഫോട്ടോ എടുത്തതിന്റെ പേരില്‍ എന്റെ മതേതര സര്‍ട്ടിഫിക്കറ്റ് സിജെപിക്കാര്‍ റദ്ദ് ചെയ്യുമെങ്കില്‍ പോയി പണി നോക്കാന്‍ പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+