നടിയുടെ പരാതിയില്‍ ഞൊടിയിടയിൽ ഇടപെട്ട സർക്കാർ എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുന്നില്ല: സാന്ദ്രാ തോമസ്
കൊച്ചി: ഫെഫ്ക യൂണിയനെതിരെ സമരം നടത്തുന്ന മേക്കപ്പ് ആർട്ടിസ്റ്റുകള്‍ക്ക് പിന്തുണയുമായി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ഓൾ കേരളാ സിനി മേക്കപ്പ് ആർട്ടിസ്റ്റ്‌സ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ്‌സ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നിൽ മേക്കപ്പ് ആർട്ടിസ്റ്റുകള്‍ നടത്തുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്ന് സാന്ദ്രാ തോമസ് അഭിപ്രായപ്പെടുന്നു. ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്ത ഓൾ കേരളാ സിനി മേക്കപ്പ് ആർട്ടിസ്റ്റ്‌സ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ്‌സ് യൂണിയന്‍.
മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവരാണ് യൂണിയന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. രണ്ടുലക്ഷത്തോളം രൂപ നൽകി സംഘടനയിൽ അംഗങ്ങളായ ആളുകൾക്ക് തൊഴില്‍ നിഷേധിക്കുന്നു, ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും ജോയിന്റ് സെക്രട്ടറി പ്രദീപ് രംഗനും അതിക്രമ കേസുകളിൽ ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കുന്നു എന്നീ ആരോപണങ്ങള്‍ ഉയർത്തിയാണ് സമരം. സർക്കാർ ഇവരുടെ വേദനകളെയും പ്രയാസങ്ങളെയും അവഗണിക്കുന്നത് മൊത്തം സ്ത്രീകളോടുള്ള അവഗണയാണെന്നും സാന്ദ്രാ തോമസ് കുറിക്കുന്നു. സാന്ദ്രാ തോമസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കണ്ണ് തുറക്കൂ സർക്കാരേ.... കണ്ണ് തുറക്കൂ
അത്യന്തം ദുഃഖത്തോടെയും വേദനയോടെയുമാണ് ഞാൻ ഈ കുറിപ്പെഴുതുന്നത് . സിനിമമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കക്ക് കീഴിലുള്ള ഓൾ കേരളാ സിനി മേക്കപ്പ് ആർട്ടിസ്റ്റ്‌സ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ്‌സ് യൂണിയന്റെ 3 അംഗങ്ങൾ തൊഴിലിടത്തിലെ സുരക്ഷക്കും തൊഴിൽ നിഷേധത്തിനുമെതിരെ നിരഹാരം കിടക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ തെഴിലാളി വർഗ്ഗ പാർട്ടിയുടെ ഏറ്റവും ഉന്നതമായ ബോഡിയായ പോളിറ്റ് ബ്യൂറോ അംഗം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയുള്ള നാടാണ് ഈ കേരളം, ആ കേരളത്തിലാണ് തൊഴിൽ സ്ഥിരതക്ക് വേണ്ടിയും തൊഴിലിടത്തിലെ സുരക്ഷക്ക് വേണ്ടിയും 3 വനിതകൾ അവരുടെ ഓഫീസിന് മുന്നിൽ നിരാഹാരം കിടക്കേണ്ടി വരുന്നത്.
കേരളത്തിലെ തൊഴിൽ മന്ത്രിയാകട്ടെ വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത് ഒട്ടനവധി തീക്ഷണമായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേതൃത്വത്തിലേക്ക് ഉയർന്ന് വന്നയാളാണ്. ഇവരെല്ലാം നേതൃത്വം കൊടുക്കുമ്പോഴാണ് പട്ടിണി പാവങ്ങളായ ഈ സ്ത്രീകൾക്ക് സ്വന്തം മക്കളെ പോലും വീട്ടിലിട്ട് സമരത്തിന് ഇറങ്ങേണ്ടി വന്നത്. ഫെഫ്കയുടെ ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ നേതൃത്വത്തിന് മുന്നിൽ സർക്കാർ നിസ്സഹരാവുകയാണോ അതോ കണ്ണടക്കുകയാണോ ?
ഈ സ്ത്രീകൾ ലക്ഷങ്ങൾ ഫെഫ്കക്ക് നിക്ഷേപം കൊടുത്തിട്ടാണ് മെമ്പർഷിപ് ലഭിച്ചത് എന്നുകൂടി നമ്മൾ ഓർക്കേണ്ടതാണ് . സർക്കാർ ഇവരുടെ വേദനകളെയും പ്രയാസങ്ങളെയും അവഗണിക്കുന്നത് മൊത്തം സ്ത്രീകളോടുള്ള അവഗണയാണ്.
ദിവസങ്ങൾക്കു മുൻപ് ഒരു താരം ഒരു വ്യവസായിക്കെതിരെ പരാതി നൽകിയപ്പോൾ ഞൊടിയിടയിൽ ഇടപെട്ട സർക്കാർ എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുന്നില്ല . ഇത് വിവേചനമല്ലേ ? അതുകൊണ്ട് ഈ വിഷയം കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഏറ്റെടുക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു , അതോടൊപ്പം കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വ്യക്തിത്വങ്ങളും ഈ നിരാലംബർക്കു ഐക്യധാർഢ്യം പ്രഖ്യാപിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications