Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പിന്തുണച്ച് ഇപ്പോള്‍ ചർച്ചകളില്‍ പങ്കെടുക്കാറില്ല: എന്തുകൊണ്ടെന്ന് വ്യക്തമാക്കി ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സമയത്ത് അദ്ദേഹത്തെ പിന്തുണച്ച് ചാനല്‍ ചർച്ചകളില്‍ പങ്കെടുത്ത വ്യക്തിയാണ് ശാന്തിവിള ദിനേശം. കേസില്‍ ദിലീപ് നിരപാധിയാണെന്ന വാദം ഇപ്പോഴും തുടരുന്ന ശാന്തിവിള ദിനേശ് പക്ഷെ ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചകളില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പങ്കെടുക്കുന്നില്ല. ഇതിനുള്ള കാരണവും വ്യക്തമാക്കുകയാണ് അദ്ദേഹം. തന്റെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട കേസ് കഴിഞ്ഞ കുറേ വർഷമായി മുടങ്ങാതെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നികേഷ് കുമാർ റിപ്പോർട്ടർ ചാനല്‍ നടത്തിക്കൊണ്ടിരുന്ന സമയത്ത് ചാനല്‍ നിലനിന്നത് തന്നെ ദിലീപ് ഉണ്ടായിരുന്നതുകൊണ്ടാണ്. എല്ലാ രാത്രികളിലും ദിലീപിനെ തെറിവിളിക്കുകയായിരുന്നു. ഒരു ഇടവേളക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോള്‍ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കുകയാണ്.

santhivila-dileep

അതിജീവിതയെന്ന് വിളിക്കേണ്ടെന്ന് ആക്രമണത്തിന് ഇരയായ നടി പറയുന്നുണ്ടെങ്കിലും കേസ് വരാതിരിക്കാന്‍ അങ്ങനെ തന്നെയെ വിളിക്കാന്‍ സാധിക്കുകയുള്ളു. സുപ്രീംകോടതി പോലും ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രപതിക്ക് പരാതി കൊടുത്തിരിക്കുകയാണ്. നമ്മുടെ നിയമ സംവിധാനത്തെയൊക്കെ ഇങ്ങനെ കൊഞ്ഞനം കുത്തുകയാണ്. വിചാരണ കോടതി ശരിയല്ല, ഹൈക്കോടതി ശരിയല്ല, ഒടുവില്‍ സുപ്രീംകോടതിയും ശരില്ല, അതുകൊണ്ട് രാഷ്ട്രപതി ഇടപെടണമെന്നാണ് പറയുന്നത്. ഇനി അവരും ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രപതിയും ശരിയല്ലെന്നും പറഞ്ഞേക്കുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

അടച്ചിട്ട കോടതി മുറിയില്‍ ഒരു വനിതാ ജഡ്ജി വാദം കേള്‍ക്കണം, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്നൊക്കെ പറഞ്ഞ കുട്ടി ഇപ്പോള്‍ പറയുന്നത് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ്. ഇതിനെക്കുറിച്ചെല്ലാമുള്ള ചർച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് കക്ഷിയല്ലാത്ത മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ കേസില്‍ അദ്ദേഹം എന്തിന് കോടതിയില്‍ പോയെന്നൊക്കെ ചോദിക്കുന്നു.

പതിവ് രാഹുല്‍ ഈശ്വറാണ് ദിലീപിനെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്നത്. ഞാന്‍ എന്തായാലും പോകില്ല. കുറേ അലവലാതികളെ കൊണ്ടിരുത്തി നമ്മളെ തെറിവിളിപ്പിക്കുകയാണ്. അതിന് നമ്മള്‍ എന്തിന് നിന്നുകൊടുക്കണം. വാർത്ത അവതരിപ്പിക്കുന്നവരും ചർച്ചയില്‍ പങ്കെടുക്കുന്ന മറ്റ് മൂന്ന് പേരും നമ്മളെ കൊത്തിപ്പറിക്കുന്നതിന് സമയവും മാനവും ചിലവഴിച്ച് എന്തിനാണ് അവിടെ പോയി ഇരിക്കുന്നത്.

ദിലിപാ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഈ വിഷയത്തില്‍ ഒരു ചർച്ചയ്ക്കും ഞാന്‍ പോകാറില്ല. ഇപ്പോള്‍ എല്ലാവരുടേയും തെറി കേള്‍ക്കാന്‍ പോകുന്നത് രാഹുല്‍ ഈശ്വറാണ്. എന്തൊക്കെയാണ് അദ്ദേഹത്തെ പറയുന്നത്. അദ്ദേഹം ധൈര്യവാനാണ്, എല്ലാം കേള്‍ക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ അവതാരകർ അടക്കം രാഹുല്‍ ഈശ്വറിനെ സംസാരിക്കാന്‍ അനുവദിക്കില്ല. ദിലീപിന്റെ പേര് പറയാതെ അദ്ദേഹം തന്നെ എന്ന നിലയിലാണ് മഞ്ജുഷ് ഗോപാല്‍ അടക്കം സംസാരിക്കുന്നത്. മഞ്ജുഷ് നല്ല മാധ്യമപ്രവർത്തകനായിരുന്നുവെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹവും മാറിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മെമ്മറി കാർഡ് ചോർന്ന സംഭവത്തില്‍ ദിലീപ് എന്തിനാണ് കോടതിയില്‍ പോയതെന്നാണ് ചോദ്യമെങ്കില്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാതിരിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രപതിക്ക് പരാതി കൊടുക്കുന്നു, തുറന്ന കോടതിയില്‍ വാദം വേണമൊന്നൊക്കെ പറയുന്നത് കേസിന്റെ വിധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്. അതിജീവിതയായ ആ പെണ്‍കുട്ടിക്ക് ആരാണ് ഈ ബുദ്ധിയൊക്കെ പറഞ്ഞ് കൊടുക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+