കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ, 'പിള്ളയുടെ സുവര്‍ണാവസര പ്രസംഗം മറക്കരുത്'

  • By
Google Oneindia Malayalam News

തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി എഴുത്തുകാരി ശാരദക്കുട്ടി. എന്തുകൊണ്ട് ഇടതുപക്ഷം എന്ന് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് അവര്‍. ശബരിമല നമ്മുക്ക് കിട്ടിയ സുവര്‍ണാവസരമാണെന്ന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ മറക്കരുതെന്ന് ആവശ്യപ്പെട്ടാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.

<strong>'എംകെ രാഘവന്‍ രക്ഷപ്പെടും'! സമര്‍പ്പിച്ചത് വീഡിയോയുടെ കോപ്പീടെ കോപ്പീടെ 15 ാമത്തെ കോപ്പി</strong>'എംകെ രാഘവന്‍ രക്ഷപ്പെടും'! സമര്‍പ്പിച്ചത് വീഡിയോയുടെ കോപ്പീടെ കോപ്പീടെ 15 ാമത്തെ കോപ്പി

ഇടതുപക്ഷ ജാഗ്രത കൊണ്ട് മാത്രമാണ് കേരളത്തില്‍ വര്‍ഗീയ ലഹളകള്‍ ഉണ്ടാവാത്തതെന്നും ശാരദകുട്ടി കുറിച്ചു. പോസ്റ്റ് വായിക്കാം

 ഇടതുപക്ഷ ബോധം

ഇടതുപക്ഷ ബോധം

ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഉണ്ടായ മുന്നേറ്റമൊന്നും ഇതുവരെ കേരളത്തിൽ ഉണ്ടാക്കാൻ സാധിക്കാതിരുന്നത് ഇവിടെ അതിശക്തമായ ഒരിടതുപക്ഷ ബോധം നിലനിൽക്കുന്നതു കൊണ്ടാണ്.

 പുരോഗമന ആശയങ്ങള്‍

പുരോഗമന ആശയങ്ങള്‍

കടുത്ത യാഥാസ്ഥിതികവാദത്തെ ചെറുക്കുവാനും പുരോഗമനാശയങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള ശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് മാത്രമാണുണ്ടാകുന്നത്.

 ഇടതുപക്ഷ ജാഗ്രത

ഇടതുപക്ഷ ജാഗ്രത

ചിന്തിക്കുന്നവരുടെ ആശയങ്ങൾക്ക് അളവറ്റ പിന്തുണ നൽകുന്ന ഇടതുപക്ഷം ഇവിടെയുണ്ട് എന്നുള്ളത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.ഇന്ത്യയിലെ തന്നെ നമ്മുടെ മറ്റയൽ സംസ്ഥാനങ്ങളിൽ ഇക്കാലത്ത് വർഗ്ഗീയ ലഹളകൾ വർദ്ധിച്ചപ്പോൾ കേരളത്തിൽ ഈ വക പ്രശ്നങ്ങൾ കാര്യമായി ബാധിക്കാത്തത് ഈ ഇടതുപക്ഷ ജാഗ്രത കൊണ്ടാണ്.

 ഇടതുപക്ഷത്തോടൊപ്പം

ഇടതുപക്ഷത്തോടൊപ്പം

ചിന്താശക്തിയുള്ള ഏതൊരാളെയുമെന്നതു പോലെ പ്രതിലോമശക്തികളോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷത്തോടൊപ്പമാണ് ഞാൻ. മത വർഗ്ഗീയ ലഹളകൾ കേരളത്തിൽ നിന്നകന്നു നിൽക്കുന്നുവെന്നത് ഏറെ സമാധാനകരമാണ്.

 വര്‍ഗീയ ലഹളയ്ക്ക്

വര്‍ഗീയ ലഹളയ്ക്ക്

വിശ്വാസി / അവിശ്വാസി എന്ന് പൊതുസമൂഹത്തെ വിഭജിച്ചു കൊണ്ട് ഗൂഢമായ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനും ശബരിമലയെ വൈകാരിക പ്രശ്നമാക്കി പെരുപ്പിച്ച് വലിയ വർഗ്ഗീയ ലഹളക്ക് കോപ്പുകൂട്ടാനുമുള്ള സംഘപരിവാർ ശക്തികളുടെ വലുതായ ശ്രമങ്ങൾ ഇവിടെ നടന്നു.

 മുഖ്യമന്ത്രി നിയന്ത്രിച്ചത്

മുഖ്യമന്ത്രി നിയന്ത്രിച്ചത്

'നമുക്കു കിട്ടിയ സുവർണാവസരമാണ് ശബരിമല' എന്ന ബി ജെ പി അധ്യക്ഷന്റെ വാക്കുകൾ തിരഞ്ഞെടുപ്പു സമയത്ത് നമ്മൾ ഓർമ്മയിൽ വെക്കേണ്ടതാണ്. വർഗീയ ലഹളക്കുള്ള ആ 'സുവർണാവസര'മാണ് നിശ്ചയദാർഢ്യം കൊണ്ടും വാക്കുകളുടെയും പ്രവൃത്തികളുടെയും കൃത്യതയും സൂക്ഷ്മതയും കരുതലും കൊണ്ട് മുഖ്യമന്ത്രി നിയന്ത്രിച്ചു നിർത്തിയത്.

 ഇടുപക്ഷത്തിന്‍റെ ശക്തി

ഇടുപക്ഷത്തിന്‍റെ ശക്തി

വടക്കേയിന്ത്യയെ പോലെ കേരളത്തെയും ചോരക്കളമാക്കുവാൻ ഉദ്ദേശിച്ചുള്ള ആ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടത് ഇവിടെ ഇടതുപക്ഷത്തിന്റെ ശക്തി വലുതായതു കൊണ്ടാണ്.

 നിലനില്‍ക്കണം

നിലനില്‍ക്കണം

മതനിരപേക്ഷവും ഏറെക്കുറെ മത ജാതിഭേദങ്ങൾക്കപ്പുറം സമത്വാധിഷ്ഠിതവുമായി കേരളീയ സമൂഹഗാത്രത്തെ സംരക്ഷിക്കുവാനും ഈ ഇടതുപക്ഷം ഇവിടെ ശക്തമായി നിലനിൽക്കണം.

 നിര്‍ണായകമാണ്

നിര്‍ണായകമാണ്

സമൂഹ ശരീരത്തിന് പരിക്കുകൾ ഏൽക്കാതെ കാവലിരിക്കുവാൻ നാം ഇടതുപക്ഷത്തിനൊപ്പമുണ്ടാകണം. അതു നമ്മുടെ വലിയ കടമയാണ്.
ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്.

 സ്ഥാനാര്‍ത്ഥി പോലും

സ്ഥാനാര്‍ത്ഥി പോലും

ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ. ബി ജെ പി യുടെ ഒരു സ്ഥാനാർഥി പോലും കേരളത്തിൽ നിന്ന് ജയിക്കാൻ പാടില്ല. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ, സ്വാഭിമാനത്തിന്റെ വില നിർണ്ണയിക്കുന്ന അവസരമാണിത്.എസ്.ശാരദക്കുട്ടി
15.4.2019

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍ററെ പൂര്‍ണരൂപം

ലോക്സഭ തിരഞ്ഞെടുപ്പ്: സെപ്ഷ്യല്‍ പേജ് കാണാം

English summary
saradakkutty about bjp and ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X