• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആത്മഹത്യക്കും കൊലയ്ക്കും ഇടയിലാണ് ഇൻവിജിലേറ്ററുടെ ജീവിതം: കുറിപ്പ് വൈറൽ

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടർന്ന് കോട്ടയത്ത് കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതോടെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾക്കാണ് കേരളത്തിൽ തുടക്കം കുറിച്ചിട്ടുള്ളത്. പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുബാംഗങ്ങൾ പരീക്ഷ നടത്തിയ ഹോളി ക്രോസ് കോളേജ് അധികൃതർക്കെതിരെയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. അധികൃതരുടെ മാനസിക പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് പിതാവും ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി.

ഒരേ സമയം 20 പേർ മാത്രം, ജീവനക്കാർക്ക് പുതിയ കൊവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ

ഹാളിൽ ഡ്യൂട്ടിക്കു നിൽക്കൽ എളുപ്പമല്ല

ഹാളിൽ ഡ്യൂട്ടിക്കു നിൽക്കൽ എളുപ്പമല്ല

"പരീക്ഷ നടക്കുന്ന ഹാളിൽ ഡ്യൂട്ടിക്കു നിൽക്കൽ, പുറത്തു നിന്നു കമന്റ് പറയുന്നത്ര എളുപ്പമല്ല. കോപ്പിയുണ്ടെങ്കിൽ അതു കണ്ടെത്തി റിപ്പോർട്ട് ചെയ്യാനാണ് ആ മുറിയിൽ മൂന്നു മണിക്കൂർ നിർത്തുന്നതെന്നറിയാം. അതാണ്‌ ചെയ്യേണ്ടതെന്നറിയാം. ഡ്യൂട്ടി അതു തന്നെയാണ്. കോപ്പി പിടിച്ച് അധികാരികളെ ഏൽപിക്കുക എന്നതാണ് നിയമം, അതിനു മാത്രമേ ഇൻവിജിലേറ്റർക്ക് ഉത്തരവാദിത്തമുള്ളു. റിപ്പോർട്ട് ചെയ്യാനുള്ള അധികാരത്തിനപ്പുറം നിയമപരമായി മറ്റൊന്നും തത്കാലം കോളേജധികാരികൾക്കില്ല. രക്ഷിതാവിനെ അറിയിക്കണമെന്നുള്ളതൊക്കെ നിയമപരിധിയിൽ കൊണ്ടു വന്നാൽ അതു നല്ലതാണ്. പക്ഷേ, അത് കുട്ടിയുടെ സമ്മർദ്ദം കുറയ്ക്കുവാൻ സഹായകമാകുമെങ്കിൽ മാത്രം.

കോപ്പിയടി...

കോപ്പിയടി...

ഷർട്ടിന്റെ കൈ മടക്കിൽ, തൂവാലയിൽ, കൈവെള്ളയിൽ, ഹോൾ ടിക്കറ്റിൽ ഒക്കെ കോപ്പി കരുതുന്നവരുണ്ട്..

പല തവണ പറയും, 'കോപ്പി കരുതിയിട്ടുണ്ടെങ്കിൽ മാറ്റിക്കോ, അതാണ് നമുക്കു രണ്ടിനും നല്ലത് ' എന്ന്. കണ്ടാൽ പിടിക്കണ്ടേ? റിപ്പോർട്ട് ചെയ്യണ്ടേ?

വെട്ടും തല്ലും കൊണ്ടവർ

വെട്ടും തല്ലും കൊണ്ടവർ

നെല്ലു കാക്ക കൊത്താതെ കാത്തിരിക്കുന്നതു പോലെയാണ് പരീക്ഷാ മുറിയിലെ അധ്യാപകരുടെ ജാഗ്രത. സുഗമമായി കോപ്പിയടിക്കാൻ ഞാൻ അനുവദിക്കുമായിരുന്നില്ല എന്നു മാത്രം എനിക്കു പറയാൻ കഴിയും. കോപ്പിയടിക്കാനുള്ള സാഹചര്യങ്ങളിലേക്ക് അവരെ നയിക്കാതിരിക്കാൻ എന്റെ മുറികളിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. കണ്ണുവെട്ടിച്ചവരുണ്ടാകാം. അത് മനസ്സിലാക്കിയാൽ അവരിലേക്ക് ഒരു ശ്രദ്ധ കൂടുതലുണ്ടാകും, അതവർക്കറിയുകയും ചെയ്യാം. വലിയ പ്രശ്നങ്ങളില്ലാതെ ഔദ്യോഗിക കാലം കടന്നു പോയി. കോപ്പി പിടിച്ചതിന്റെ പേരിൽ തല്ലും വെട്ടും കുത്തും കൊണ്ട അധ്യാപകരെയും ഓർക്കുന്നുണ്ട്.

 പിടിക്കരുതെന്ന് നിർബന്ധം

പിടിക്കരുതെന്ന് നിർബന്ധം

കുട്ടിക്ക് ഇൻവിജിലേറ്റർ പിടിക്കരുതെന്ന്, ഇൻവിജിലേറ്റർക്ക് എക്സറ്റേണൽ എക്സാമിനറും സർവ്വകലാശാലയുടെ സ്ക്വാഡും പിടിക്കരുതെന്ന്, സർവ്വകലാശാലക്ക് അതിനും മുകളിലുള്ളവർ പിടിക്കരുതെന്ന്. ഈച്ച, തവള, പാമ്പ്, പരുന്ത് ശൃംഖല പോലെയൊന്നാണത്.

 വ്യക്തിവൈരാഗ്യം തീർക്കാൻ

വ്യക്തിവൈരാഗ്യം തീർക്കാൻ

തരം കിട്ടിയാൽ കീഴെയുള്ളവരോട് വ്യക്തി വൈരാഗ്യം തീർക്കാൻ അവസരം നോക്കിയിരിക്കുന്ന അധികാര കേന്ദ്രങ്ങളിൽ വി സി മുതൽ താഴോട്ട് അധ്യാപകർ വരെയും സെക്ഷൻ ക്ലാർക്കു വരെയും ഉണ്ടെന്നാണ് പലരുടെയും അനുഭവങ്ങൾ പറയുന്നത്. അതു കൊണ്ട് ഇത്തരം വിഷയങ്ങളിലൊന്നും തീർപ്പുകൽപിക്കാനാവില്ല.

 കോപ്പിയടി തെറ്റ് തന്നെ

കോപ്പിയടി തെറ്റ് തന്നെ

കോപ്പിയടി തെറ്റാണ്. അതു കണ്ടെത്താൻ നിയോഗിക്കപ്പെടുന്നത് ചിലർക്കെങ്കിലും മാനസിക സമ്മർദ്ദമുണ്ടാക്കുന്നതാണ്. കണ്ടെത്തിയാൽ നിയമാനുസൃതം നടപടിയെടുക്കാതിരിക്കുന്നത് നിയമപരമായി തെറ്റുതന്നെയാണ്.

 ആത്മഹത്യ ചെയ്തേക്കാം

ആത്മഹത്യ ചെയ്തേക്കാം

പരീക്ഷാ സംവിധാനത്തിൽ തകരാറുകളുണ്ട്. ദുർബലമനസ്കർ ആത്മഹത്യ ചെയ്തേക്കാം. കഠിനഹൃദയർ അധ്യാപകരെ കുത്തിയെന്നും വരാം. ആത്മഹത്യക്കും കൊലയ്ക്കും ഇടയിലാണ് ഇൻവിജിലേറ്ററുടെ ജീവിതം. പരീക്ഷാ സംവിധാനം കുറച്ചു കൂടി വിദ്യാർഥി സൗഹൃദപരമാകണം. അധ്യാപകരേയും വിദ്യാർഥികളേയും ധാർമ്മികമായും മാനുഷികമായും നിയമപരമായും ഉൾക്കൊള്ളുന്ന ഒരു ഉടച്ചുവാർക്കലിന് ഇനി വൈകിക്കൂടാ.

English summary
Saradakkutty about cheating in examination halls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X