കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരം സ്ത്രീകള്‍ അടിമകളായിരിക്കുമ്പോള്‍ ഞാന്‍ എന്ന തന്‍റേടത്തിന് അര്‍ത്ഥമില്ലെന്ന് ശാരദകുട്ടി

  • By Desk
Google Oneindia Malayalam News

'ഡബ്ള്യൂ സിസിയുടെ നിലപാട് പറയാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കില്ല, എന്നാല്‍ വ്യക്തിപരമായി എനിക്ക് ഒന്നേ പറയാനുള്ളൂ സ്ത്രീവിരുദ്ധ നിലപാട് കൈക്കൊണ്ട അമ്മയുമായി ഒത്തുപോകാന്‍ വ്യക്തിപരമായി എനിക്ക് സാധിക്കില്ല, അവസരങ്ങളെ കുറിച്ച് ഓര്‍ത്ത് ഭയപ്പെടുന്നില്ല, എന്ത് വന്നാലും അവള്‍ക്കൊപ്പം' . ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി ഇതാണ്. അതെ അച്ഛന്‍മാര്‍ വാഴുന്ന 'അമ്മ'യ്ക്ക് മുഖമടച്ച മറുപടി.

എന്നാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ അടിമകളായിരിക്കുമ്പോള്‍ ഞാന്‍ എന്ന തന്‍റേടത്തിന് അര്‍ത്ഥമില്ലെന്നും അത് പ്രതിസന്ധിക്കുള്ള പ്രശ്നമാകില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്
എഴുത്തുകാരി ശാരദ കുട്ടി. വാ തുറക്കാൻ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളു നിങ്ങൾക്കു ഇനിയും പലതും കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണീ കുറിപ്പ് എന്ന ആമുഖത്തോടെയാണ് അവര്‍ റിമയെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ

മാനിച്ച് കൊണ്ട് തന്നെ

മാനിച്ച് കൊണ്ട് തന്നെ

വാ തുറക്കാൻ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളു എന്നതു കൊണ്ടാണ് റിമ കല്ലിങ്കലിനോടു തന്നെ പറയുന്നത്... നിങ്ങൾക്കു ഇനിയും പലതും കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണീ കുറിപ്പ്.
സിനിമയില്ലെങ്കിലും തന്റേടത്തോടെ ജീവിക്കാൻ ആവശ്യമായ വിദ്യാഭ്യാസവും പൊതുബോധവും ജീവിത സാഹചര്യങ്ങളും ഉള്ള താരങ്ങൾക്ക് അമ്മ പോലൊരു പ്രബല സംഘടനയെ വെല്ലുവിളിക്കാം .തള്ളിപ്പറയാം. "ഇതിനു മുൻപും ഞാൻ ജീവിച്ചിട്ടുണ്ട്, ഇനിയും ഞാൻ ജീവിക്കും " എന്ന റിമ കല്ലിങ്കലിന്റെ ധീരതയെ മാനിച്ചുകൊണ്ടുതന്നെയാണ് പറയുന്നത്.

പ്രതിസന്ധിക്കുള്ള ഉത്തരം

പ്രതിസന്ധിക്കുള്ള ഉത്തരം

ഈ പുരുഷാധികാര ലോകത്തുപെട്ടു പോയ, പുറത്തിറങ്ങിയാൽ മറ്റുവഴികളില്ലാത്ത ഒരു പാടു കലാകാരികൾ നിവൃത്തികേടിന്റെ പേരിൽ ഈ വലിയ വലയിൽ കുടുങ്ങിക്കിടപ്പുണ്ട്. വീടല്ലാതെ മറ്റാശ്രയമില്ലാത്ത ഭാര്യമാരെ പോലെ തന്നെ നിസ്സഹായരാണവർ.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

കുടുംബങ്ങളിലെ പിത്രധികാരത്തെയും ഭർത്രധികാരത്തെയും പോലെ തന്നെ അവർക്ക് ആ പ്രബലാണത്തങ്ങൾക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ടി വരുന്നു.. "എനിക്കു പ്രശ്നമില്ല " എന്നതല്ല പ്രതിസന്ധിക്കുള്ള ഉത്തരം. പ്രശ്നമുള്ളവരേ കൂടി രക്ഷപ്പെടുത്താനുള്ള മാർഗ്ഗമാരായുക, കണ്ടെത്തുക എന്നതാണ് w c c പോലെ ഒരു സംഘടനയുടെ പ്രാഥമികമായ ഉത്തരവാദിത്വമെന്നു ഞാൻ കരുതുന്നു.

വലിയ ശബ്ദം

വലിയ ശബ്ദം

പ്രബലരായ പത്തു സ്ത്രീകൾ ശബ്ദമുയർത്തിയാൽ അതു വലിയ ശബ്ദമായിരിക്കും. വലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അത് ആത്മവിശ്വാസം നൽകും.ലളിതാംബിക അന്തർജനം ശബ്ദിച്ചത് തനിക്കു വേണ്ടിയായിരുന്നില്ല, ഇരുട്ടിൽ കുടുങ്ങിപ്പോയ അനേകം സഹജീവികൾക്കു വേണ്ടിയായിരുന്നു. അന്തർജനത്തിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അവർ പോരാടിയത് ചുറ്റുമുള്ള നിർഭാഗ്യവതികൾക്കു വേണ്ടിയാണ് എന്ന ചരിത്രം ഓർമ്മിക്കണം.

കോളിളക്കങ്ങള്‍

കോളിളക്കങ്ങള്‍

അമ്മ പോലെ തന്നെ പ്രബലമായിരുന്നു സമൂഹത്തിൽ അന്നു നിലനിന്നിരുന്ന പിത്രധികാര ശാഠ്യങ്ങൾ. അന്തർജ്ജന സമാജം 1948 ൽ തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകമെഴുതി അവതരിപ്പിച്ചതും അതുണ്ടാക്കിയ കോളിളക്കങ്ങളും ഓർമ്മിക്കേണ്ടതാണ്. സ്ത്രീകളുടേതായ തൊഴിൽ കേന്ദ്രം എന്ന ആശയത്തെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്ന സവിശേഷ ഘട്ടമാണിത്.

ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

w cc യിലുള്ളവർ ചരിത്രബോധത്തോടെ ഉണർന്നു പ്രവർത്തിക്കേണ്ട ഘട്ടമാണിത്. പൊതു സമൂഹത്തിന്റെ വലിയ പിന്തുണ നിങ്ങൾക്കുണ്ടാകും. അമ്മയിൽ കുടുങ്ങിപ്പോയ സ്ത്രീകൾ ആഘോഷിക്കുന്നത് അവരുടെ നിസ്സഹായതകളെയാണ്.

Recommended Video

cmsvideo
അമ്മയ്ക്ക് റിമ കല്ലിങ്കലിന്‍റെ മുഖമടിച്ചുള്ള മറുപടി
ഞാന്‍ എന്ന തന്‍റേടം

ഞാന്‍ എന്ന തന്‍റേടം

കുലീന കുടുംബസ്ത്രീകൾ തങ്ങളുടെ ഗതികേടുകൾക്കു മേൽ അനുസരണയുടെയും അച്ചടക്കത്തിന്റെയും പാതിവ്രത്യത്തിന്റെയും കള്ളക്കരിമ്പടം എടുത്തു ചുറ്റുന്നതു പോലെയാണത്. അതിനുള്ളിൽ അവർക്കു ശ്വാസം മുട്ടുന്നുണ്ട്. 'ഒരു ചരിത്ര ദൗത്യത്തിനുള്ള സന്ദർഭമാണിത്. ആയിരക്കണക്കിനു സ്ത്രീകൾ അടിമകളായിരിക്കുമ്പോൾ ഞാൻ ഞാൻ എന്ന തന്റേടത്തിന് അർഥമില്ലാതാകുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
saradakuttys facebook post on rima kallingals responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X