കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ കത്ത് വ്യാജം; ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍, സംഭവത്തിന് പിന്നിൽ സിനിമാ താരം..

  • By Siniya
Google Oneindia Malayalam News

കൊച്ചി; സരിത മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണവും പുറത്തു വിട്ട കത്തും വ്യാജമെന്നന് ഫെനി ബാലകൃഷ്ണന്‍. സരിത അടുത്ത് പുറത്തു വിട്ട കത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുമുണ്ടെന്ന് ഫെനി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമാണ്. ഇത് കത്തില്‍ നേരത്തെ ഇല്ലായിരുന്നു.

ഈ കത്ത് പുറത്ത് വിട്ടത് ഗണേഷ് കുമാറാണെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സരിതയുടെതെന്ന പേരില്‍ ഒരു സ്വകാര്യ ചാനലിലൂടെ പുറത്തായ കത്തിലാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്.

കത്ത് വ്യാജം

കത്ത് വ്യാജം

സരിത മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണവും പുറത്തു വിട്ട കത്തും വ്യാജമെന്നന് ഫെനി ബാലകൃഷ്ണന്‍. സരിത അടുത്ത് പുറത്തു വിട്ട കത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുമുണ്ട്.

ലൈംഗികാരോപണം

ലൈംഗികാരോപണം

മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമാണ്. ഇത് കത്തില്‍ നേരത്തെ ഇല്ലായിരുന്നു. ഈ കത്ത് പുറത്ത് വിട്ടത് ആരാണെന്ന് തനിക്കറിയാമെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കത്തിന് പിന്നില്‍

കത്തിന് പിന്നില്‍

കത്തിന് പിന്നില്‍ ഗണേഷ് കുമാറാണ്. ഗുരുതരമായ ആരോപണം കൂട്ടിച്ചേര്‍ക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു.

തന്നെ സമീപിച്ചത്

തന്നെ സമീപിച്ചത്

ഈ ആരോപണം കൂട്ടിച്ചേർക്കാൻ ഗണേഷ് കുമാറും പിഎ പ്രദീപ് കുമാറും,ഇവരുടെ ബന്ധുവായ മനോജും ചേർന്നാണ് പ്രേരിപ്പിച്ചെതുന്നും ഫെനി പറഞ്ഞു.

കത്ത് വിവാദമായി

കത്ത് വിവാദമായി

കത്ത് വിവാദമായതോടെ താന്‍ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ എഴുതിയതിയതാണെന്ന സ്ഥിരീകരണവുമായി സരിത രംഗത്തു വന്നിരുന്നു.

പേരുകൾ ഇങ്ങനെ

പേരുകൾ ഇങ്ങനെ

മന്ത്രിമാരായ എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംപിമാരായ കെ സി വേണുഗോപാല്‍, ജോസ് കെ മാണി, ഹൈബി ഈഡന്‍, എംഎല്‍എ എപി അബ്ദുള്ള കുട്ടി, ബഷീറലി തങ്ങള്‍ കെപിസിസി പ്രസിഡണ്ട് എന്‍ സുബ്രഹ്മണ്യന്‍, എഡിജിപി കെ പത്മകുമാര്‍ എന്നിവരുടെ പേരുടെ കത്തിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയെ താഴെയിറക്കണം

മുഖ്യമന്ത്രിയെ താഴെയിറക്കണം

മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ കൂട്ടു നില്‍ക്കാന്‍ തയാറാകാന്‍ ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടതായി ഫെനി വെളിപ്പെടുത്തി.

കാർ സമ്മാനം

കാർ സമ്മാനം

ഒപ്പം നിന്നാല്‍ കാര്‍ സമ്മാനമായി നല്‍കാമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിന്റെ പി എ തന്നെ നേരില്‍ കണ്ടാണ് സംസാരിച്ചതെന്നും ഫെനി വെളിപ്പെടുത്തി.

മുഖ്യ മന്ത്രി നിഷേധിച്ചു

മുഖ്യ മന്ത്രി നിഷേധിച്ചു

ഇതേ സമയം സരിതയുടെ ഈ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ചിലരുടെ ശ്രമങ്ങളാണ് കത്തിന് പിന്നിലെന്ന് കത്ത് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
saritha nair's new letter is fake says feni balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X