മെയ് 13ന് ഉമ്മന്‍ചാണ്ടിയെ സരിത ഞെട്ടിക്കും?
കൊച്ചി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുഡിഎഫിനെ വലക്കാന്‍ വീണ്ടും സരിത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും മറ്റ് രേഖകളും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് കൈമാറിയതായി സരിത എസ് നായര്‍ പറഞ്ഞു.
കൂടുതല്‍ തെളിവുകള്‍ നല്‍കാനും ഇതിന്റെ വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താനും മെയ് 13 ന് സമയം അനുവദിച്ചിട്ടുണ്ടെന്നും അന്ന് കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നും സരിത പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട കത്ത് സരിത എഴുതിയതാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഉള്ളടത്തക്കെ സാധൂകരിക്കുന്നതാണ് തെളിവുകള്‍. രണ്ട് പെന്‍ഡ്രൈവുകളും മറ്റ് രേഖകളുമാണ് നല്‍കിയിട്ടുണ്ട്.

തെളിവുകള്‍
എഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ട സരിത എഴുതിയ കത്തിന്റെ ഉള്ളടക്കത്തെ സാധൂകരിക്കുന്ന തെളിവുകളാണ് സരിത സോളാര്‍ കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. രണ്ട് പെണ്‍ഡ്രൈവുകളും മറ്റ് തെളിവുകളുമാണ് നല്‍കിയത്.

തുറന്നുകാട്ടല്‍
തന്നെ തന്നെ തുറന്നു കാട്ടുന്നതാണ് തെളിവുകളെങ്കിലും സത്യം പുറത്തു വരാന്‍ തെളിവുകള്‍ കൈമാറിയെ പറ്റുവെന്ന് സരിത പറഞ്ഞു.

തെളിവുകള്‍ ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍, മുന്‍ കേന്ദ്ര മന്ത്രി കെസി വേണുഗോപാല്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്, മോന്‍സ് ജോസഫ് എന്നിവര്‍ക്കെതിരെയുള്ള തെളിവുകളാണ് കമ്മീഷന് കൈമാറിയതെന്ന് സരിത എസ് നായര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി തന്നെ ടൂളാക്കി
ഉമ്മന്‍ചാണ്ടി തന്നെ പലകാര്യത്തിനും ടൂളാക്കുകയായിരുനെന്ന് സരിത പറഞ്ഞു. ബോള്‍ഗാട്ടി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം മെത്രാന്‍ കായല്‍ കൈമാറ്റത്തിന് സമാനമായ രീതിയില്‍ കൈമാറുന്ന ഒരു കാര്യത്തിനും തന്റെ സേവനം മുഖ്യമന്ത്രി ഉപയോഗിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

തൊലിക്കട്ടി
കത്ത് പുറത്തു വരികയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുകയും ചെയ്തപ്പോള്‍ തന്റെ മാനം കൂടി പോയിട്ടുണ്ടെന്ന് സരിത പറഞ്ഞു. ഇക്കാലമത്രയും ഇത് പുറത്തു പറയാതിരുന്നത് എന്നെ ബാധിക്കുന്ന കാര്യമായതിനാലാണെന്നും, ഉമ്മന്‍ചാണ്ടിയുടെ അത്ര തൊലിക്കട്ടി തനിക്കില്ലെന്നും സരിത എസ് നായര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ്
ഇപ്പോള്‍ തെളിവുകള്‍ നല്‍കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌കൊണ്ടല്ലെന്ന് സരിത പറഞ്ഞു. ഇപ്പോള്‍ തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം കൂടി നഷ്ടമാകുമെന്ന് സരിത എസ് നായര്‍ വ്യക്തമാക്കി.












Click it and Unblock the Notifications