കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം; സരിത നായര്‍ കോടതിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സരിത് എസ് നായര്‍ കോടതിയെ സമീപിച്ചു. സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ തന്നെ കുറിച്ചും പരാമര്‍ശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു എന്നും അക്കാര്യങ്ങളിലെ വിശദമായ വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ട് എന്നും സരിത എസ് നായര്‍ പറഞ്ഞു.

സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സരിത എസ് നായര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം നേരത്തെ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി വേണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

SWAPNA

ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ കൃഷ്ണ രാജ് കോടതിയില്‍ രംഗത്തെത്തി. രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് നല്‍കരുത് എന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴി എന്നും കൃഷ്ണ രാജ് ചോദിച്ചിരുന്നു. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കൊണ്ട് എന്താണ് ആവശ്യമെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു.

 'വീണ ജോര്‍ജിന്റെ ഡമ്മിയാകണം, അതിനായി പണം വാഗ്ദാനം ചെയ്തു, പിന്നെ ഭീഷണി'; ക്രൈം നന്ദകുമാറിനെതിരെ യുവതി 'വീണ ജോര്‍ജിന്റെ ഡമ്മിയാകണം, അതിനായി പണം വാഗ്ദാനം ചെയ്തു, പിന്നെ ഭീഷണി'; ക്രൈം നന്ദകുമാറിനെതിരെ യുവതി

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി അത്യാവശ്യമാണ് എന്നാണ് ഇതിന് ക്രൈം ബ്രാഞ്ച് മറുപടി പറഞ്ഞത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്ത് കൊണ്ട് വരാന്‍ രഹസ്യമൊഴി പരിശോധിക്കണം എന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്‌ന സുരേഷിന് എതിരെ പരാതി നല്‍കിയിട്ടുണ്ട് എന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണം എന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി നല്‍കാനാവില്ല എന്നാണ് കോടതി ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. അതേസമയം സര്‍ക്കാരിനെതിരായ ഗൂഢാലോചന കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഈ മാസം 23ന് മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ചിന് അനുമതി നല്‍കിയിട്ടുണ്ട്. സ്വപ്‌ന സുരേഷ് 164 സ്റ്റേറ്റ്‌മെന്റിന് പിന്നാലെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന് വേണ്ടി അഭിമുഖം നല്‍കാന്‍ പി സി ജോര്‍ജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി.

English summary
Saritha S Nair has demanded a copy of the confidential statement given by Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X