സരിത സോളാര്‍ കമ്മീഷനില്‍ നല്‍കിയതില്‍ 4 മന്ത്രിമാരുടെ അശ്ലീല ദൃശ്യങ്ങളും
കൊച്ചി: സോളാര്‍ കമ്മീഷന് മുന്‍പാകെ സരിത നല്‍കിയ തെളിവുകളില്‍ 4 മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും. സരിത തന്നെയാണ് ഇക്കാര്യം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കമ്മീഷിന് നല്‍കിയ തെളിവുകള്‍ അടുത്ത ദിവസം തന്നെ സരിത വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിടും. അതേസമയം, അശ്ലീല ദൃശ്യങ്ങള്‍ സ്വകാര്യമായതിനാല്‍ അവ പുറത്തുവിടില്ലെന്ന് സരിത വ്യക്തമാക്കി.
കസ്റ്റഡിയിലിരിക്കെ താനെഴുതിയ കത്തിനെ സാധൂകരിക്കാനാണ് സരിത തെളിവുകള്‍ സോളാര്‍ കമ്മീഷന് നല്‍കിയത്. കത്തില്‍ പറയുന്നതെല്ലാം കള്ളമാണെന്ന ആരോപണമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് തെളിവുകള്‍ കൈമാറിയതെന്നാണ് വിവരം. ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതിനുള്ള വീഡിയോ ദൃശ്യങ്ങളും കമ്മിഷന് കൈമാറിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ജിക്കുമോന്‍ സരിതയ്ക്ക് അയച്ച ജിമെയില്‍ സന്ദേശങ്ങള്‍, ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, എ.പി അനില്‍ കുമാറിന്റെ റോസ് ഹൗസ് എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും സരിതയുടെ തെളിവുകള്‍ക്കൊപ്പമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ തന്റെ കൈയ്യിലുള്ളവ മുഖ്യമന്ത്രിയുമായി കണ്ടുമുട്ടിയതിന്റെ തെളിവുകളാണെന്ന് സരിത പറഞ്ഞു.
അതേസമയം, ഏതൊക്കെ മന്ത്രിമാര്‍ക്കെതിരായ തെളിവുകളാണ് നല്‍കിയതെന്ന് സരിത വ്യക്തമാക്കിയില്ല. സരിത ഹാജരാക്കിയ തെളിവുകള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവരികയാണെങ്കില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കനത്ത തിരിച്ചടിയാകും അത്. സരിതയ്‌ക്കൊപ്പം ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications