ജിഷയുടെ അമ്മയെ സരിത സന്ദര്‍ശിച്ചു; തനിയ്ക്കും ജിഷയ്ക്കും ഒരേ അനുഭവങ്ങളെന്ന് സരിത
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവ് രാജേശ്വരിയെ സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായര്‍ സന്ദര്‍ശിച്ചു. ജിഷയും താനും ഒരേ അനുഭവങ്ങളാണ് നേരിട്ടതെന്നും താന്‍ ജീവനോടെ ഇരിയ്ക്കുന്നുവെന്ന ഒറ്റ വ്യത്യാസം മാത്രമേയുള്ളൂവെന്നും സന്ദര്‍ശനത്തിന് ശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സരിത പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി ജിഷയുടെ അമ്മയെ കണ്ടത്. ജിഷയുടെ വീട്ടുകാരുടെ അനുവാദം വാങ്ങിയ ശേഷമാണ് രാജേശ്വരിയമ്മയെ കാണാന്‍ സരിതയ്ക്ക് ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയത്...

അഞ്ച് മിനിട്ട്
ആശുപത്രി അധികൃതരില്‍ നിന്നും അനുമതി വാങ്ങിയ സരിത അഞ്ച് മിനിട്ടോളം രാജേശ്വരിയമ്മയുമായി സംസാരിച്ചു.

ഒരേ പ്രതീകങ്ങളോ?
താനും ജിഷയും ഒരേ പ്രതീകങ്ങളാണെന്ന് സരിത പറഞ്ഞു.

അനുഭവങ്ങള്‍
ജിഷയ്ക്ക് നേരിടേണ്ടി വന്ന അതേ അനുഭവങ്ങള്‍ തനിയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും താന്‍ ജീവനോടെയുണ്ടെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂവെന്നും സരിത പറഞ്ഞു

തെളിവ് നല്‍കിയ ശേഷം
സോളാര്‍ കമ്മീഷന് മുന്നില്‍ തെളിവുകള്‍ ഹാജരാക്കിയ ശേഷമാണ് സരിത പെരുമ്പാവൂരില്‍ എത്തിയത്.












Click it and Unblock the Notifications