കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത കത്ത് കൈമാറില്ല; അന്വേഷണം പ്രഹസനമാകും

  • By Gokul
Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വാര്‍ത്തയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് എംപി ജോസ് കെ മാണി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാകും. സരിതയുടേതെന്ന പേരില്‍ ചാനലുകളിലൂടെ പുറത്തുവന്ന കത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം.

എന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് സരിത പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ കയ്യിലുള്ള കത്ത് കൈമാറില്ലെന്ന് വ്യക്തമാക്കിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാകുമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. സരിതയുടെ കൈയ്യില്‍ നിന്നും കത്ത് ബലമായി പിടിച്ചെടുക്കുന്നത് ആഭ്യന്തര വകുപ്പ് വിലക്കിയിട്ടുണ്ടെന്നാണ് വിവരം.

saritha-nair-kerala

കത്തിലെ വിവരങ്ങളെല്ലാം ഏതെങ്കിലും വിധത്തില്‍ പുറത്തായാല്‍ യുഡിഎഫിനെ അത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം കേസ് കൈകാര്യം ചെയ്യണമെന്നാണ് ക്രൈബ്രാഞ്ചിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തങ്ങളുടെ വാര്‍ത്തകളുടെ സോഴ്‌സ് ചാനലുകള്‍ വെളിപ്പെടുത്തിയാലും വാര്‍ത്തയുടെ സത്യാവസ്ഥ അറിയണമെങ്കില്‍ ഒറിജിനല്‍ കത്ത് പിടിച്ചെടുക്കേണ്ടതായി വരും.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്തിലെ കൈയ്യക്ഷരം സരിതയുടേത് തന്നെയാണോ എന്ന കാര്യത്തില്‍ ഫോറന്‍സിക് പരിശോധനയും ആവശ്യമായി വന്നേക്കും. സരിതയുടെ ഒറിജനല്‍ കത്തിലേയും മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്തിലേയും കൈയ്യക്ഷരം ഒറ്റനോട്ടത്തില്‍ സാമ്യമുള്ളതണ്. ജോസ് കെ മാണിക്കെതിരെ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം സരിതയുടെ കത്തിലുള്ളതാണെങ്കില്‍ പരാതി നല്‍കിയ ജോസ് കെ മാണി പ്രതിയാകുന്ന അവസ്ഥയുമുണ്ടായേക്കാം. അതുകൊണ്ടുതന്നെ തത്കാലത്തെ ജാള്യത മറയ്ക്കാനായി കത്തിനെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയശേഷം അന്വേഷണം മരവിപ്പിക്കാനാണ് സാധ്യത.

English summary
Saritha says Letter won't be handed over to Crime branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X