ശശികലയ്ക്ക് കുറ്റബോധമില്ല; ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങളെന്ന് ശശികല...

  • By: Akshay
Subscribe to Oneindia Malayalam

പാലക്കാട്: താന്‍ പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നെന്ന് കെപി ശശികല. അസത്യം പറയുമ്പോഴാണ് നമ്മള്‍ ഭയപ്പെടേണ്ടത്. സത്യം വിളിച്ചു പറയാന്‍ ആരെയും ഭയക്കേണ്ടതില്ലെന്നും കെപി ശശികല പറഞ്ഞു. പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. തെറ്റാണെങ്കില്‍ മാപ്പ് ചോദിക്കാനും തയ്യാറാണെന്ന് അവര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ വമര്‍ശനങ്ങളാണ് എനിക്ക് കരുത്ത് പകരുന്നത്. പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥഇകളില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീം കുടുംബത്തില്‍ നിന്ന് വരുന്നവരാണ്. ഞാന്‍ ഇസ്ലാമിന്റെ ശത്രുവാണെന്ന് അവരാരും പറയില്ലെന്നും ശശികല പറഞ്ഞു. ഹിന്ദുവിന്റെ നീതിക്കുവേണ്ടി പറയുന്നത് എങ്ങിനെയാണ് തീവ്രമാകുന്നത്? മത വിശ്വാസ പ്രകാരം ഒരു ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും പക്ഷെ ഹിന്ദു ചെറുപ്പക്കാരുടെ മനസ്സ് അസ്വസ്ഥമാണെന്നും കെപി ശശികല പറഞ്ഞു.

 ഹിന്ദുവിനെ അവഗണിക്കുന്നു

ഹിന്ദുവിനെ അവഗണിക്കുന്നു

ഹിന്ദു മതത്തില്‍ ഇപ്പോള്‍ താവ്രവാദികളില്ല. എന്നാല്‍ ചെറുപ്പക്കാരുടെ മനസ്സ് അസ്വസ്ഥമാണ്. എന്തുകൊണ്ട് ഹിന്ദുവിനെ അവഗണിക്കുന്നുവെന്നൊക്കെ ചിലര്‍ ചോദിക്കുന്നുണ്ടെന്ന് ശശികല പറഞ്ഞു.

സേഫ്റ്റി വാള്‍വ്

സേഫ്റ്റി വാള്‍വ്

ഇപ്പോള്‍ നടക്കുന്നതിനൊക്കെ ഒരു ക്രമീകരണം ഉണ്ടായില്ലെങ്കില്‍ തീവ്രവാദത്തിലേക്കാകും നയിക്കപ്പെടുക. ഹിന്ദുവാകുന്ന പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാള്‍വാണ് എന്നെപോലുള്ളവര്‍. സേഫ്റ്റി വാള്‍വ് കൂടി ഇല്ലായിരുന്നെങ്കില്‍ കുക്കര്‍ നേരത്തേ തന്നെ പൊട്ടിത്തെറിച്ചേനെയെന്ന് അവര്‍ പറയുന്നു.

 മാധ്യമങ്ങളില്‍ നിന്നുള്ള അറിവ്

മാധ്യമങ്ങളില്‍ നിന്നുള്ള അറിവ്

വിവാദ പ്രസംഗത്തെ കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച അറിവ് മാത്രമേ തനിക്കുള്ളൂ. എവിടെ നടന്നു? എതു ദിവസം? ഏതു സമയം? എനിനീ കാര്യങ്ങളൊന്നും അറിയാതെ യൂ ട്യൂബിലെ ലിങ്ക് കാണിച്ചപ്പോള്‍ പോലീസ് കേസ് എടുത്തതില്‍ അതിശയം തോന്നി.

 അണികള്‍ പങ്കെടുത്തു.

അണികള്‍ പങ്കെടുത്തു.

ശ്രീ കൃഷ്ണ ജയന്തിയും വിനായക ചതുര്‍ത്ഥിയും ആഘോഷിക്കപ്പെടുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ നോക്കി നില്‍ക്കുകയായിരുന്നു. അണികള്‍ പങ്കാളികളായപ്പോഴാണ് അവരുെ ഇറങ്ങി തിരിച്ചത്. ഇതോടെ കമ്മ്യൂണിസ്റ്റുകളുടെ ജാഡ മാറി.

 വിമര്‍ശിച്ചിട്ടില്ല

വിമര്‍ശിച്ചിട്ടില്ല

മദര്‍തെരേസയ്ക്ക് മതത്തിനപ്പുറമുള്ള ഒരു തലമുണ്ട്. അവര്‍ പ്രവര്‍ത്തിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പാന്‍ഗാമിയായി വന്നത് സിസ്റ്റര്‍ നിര്‍മ്മല ജോഷിയാണ്. അവര്‍ നേപ്പാളിലെ ബ്രാഹ്മണ മത്തില്‍പെട്ട പെണ്‍കുട്ടി ആയിരുന്നു.

മതം മാറ്റുന്നില്ല

മതം മാറ്റുന്നില്ല

മദര്‍തെരേസ ചെയ്യുന്ന അത്രതന്നെ സേവന പ്രവര്‍ത്തനങ്ങള്‍ മാതാ അമൃതാനന്ദമയിയും ചെയ്തിരുന്നു. പക്ഷെ അമൃതാനന്ദമയിയുടെ പെന്‍ഷന്‍ വാങ്ങാന്‍ പര്‍ദ്ദ ഇട്ട് വരുന്നവര്‍ പര്‍ദ്ദ ധരിച്ച്‌കൊണ്ടു തന്നെയാണ് തിരിച്ചു പോകുന്നതെന്നും അവര്‍ പറഞ്ഞു.

നായനാര്‍ പള്ളി

നായനാര്‍ പള്ളി

എരിമേരിയിലേത് വാവരുടെ പള്ളിയല്ല എന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്തത് പള്ളി നടത്തിപ്പുകാരായ ജമാ അത്ത് കമ്മറ്റിക്കാരാണ്. നായനാര്‍ പള്ളി എന്നാണ് അതിന്റെ പേര്. വാവര് പള്ളി എന്ന പേര് രേഖയില്‍ ഒരിടത്തുമില്ല.

ശബരിമല

ശബരിമല

ശബരിമല പിക്‌നിക്ക് സ്‌പോട്ടല്ല. മതേതരം തെളിയിക്കാന്‍ പോകേണ്ട ഇടമല്ല ശബരിമല. ഒന്നുകില്‍ ഹിന്ദു അല്ലെങ്കില്‍ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്കു മാത്രം ശബരിമലയില്‍ കയറാം. നല്ല കാര്യങ്ങള്‍ ഭരണാധികാരികള്‍ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. അയ്യപ്പനെ ചൂഷണം ചെയ്യുന്നതിനോട് താത്പര്യമില്ലെന്നും കെടി ജലീലിന്റെ ശബരിമല സന്ദര്‍ശനത്തെ കുറിച്ച് ശശികല പറഞ്ഞു.

മാപ്പിള ലഹള

മാപ്പിള ലഹള

മാപ്പിള ലഹളയില്‍ അച്ഛന്റെ കുടുംബക്കാര്‍ അനുഭവിച്ച പീഡനങ്ങള്‍ ഭീകരമായിരുന്നു. ഹൈന്ദവ സമൂഹത്തില്‍ ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കില്‍ മാപ്പിള ലഹള ഉണ്ടാകുമായിരുന്നില്ലെന്നാണഅ അച്ഛന്റെ നിരീക്ഷണമെന്നും അവര്‍ പറഞ്ഞു.

 ഹിന്ദുവിന് തുല്ല്യ നീതി കിട്ടണം

ഹിന്ദുവിന് തുല്ല്യ നീതി കിട്ടണം

കേസ് എടുത്തതുകൊണ്ടൊനേനും ഞാന്‍ പ്രസംഗം നിര്‍ത്താന്‍ പോകുന്നില്ലെന്ന് ശശികല പറഞ്ഞു. ഹിന്ദുവിന് തുല്ല്യ നീതി ലഭിക്കുന്നതുവരെ പ്രസംഗിച്ച കൊണ്ടേയിരിക്കുമെന്ന് കെപി ശശികല പറഞ്ഞു.

English summary
KP Sasikala still stern on her previous stands
Please Wait while comments are loading...