മണിയുടെ മരണത്തിന് പിന്നില്‍ പുറം ലോകമറിയാത്ത കാര്യങ്ങള്‍,സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം..
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള സ്‌റ്റേറ്റ് എസ്‌സി എസ്ടി സര്‍വ്വീസ് സൊസൈറ്റി, പട്ടികജാതി വര്‍ഗ ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്നീ സംഘടനകള്‍ രംഗത്ത്.
രാത്രി 12 മണി വരെ മണിയുടെ കൂടെയുണ്ടായിരുന്നവരുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നത്. മരിക്കുന്ന ദിസവം അര്‍ധരാത്രി വരെ മണിയ്ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ഥലം വേഗത്തില്‍ വൃത്തിയാക്കിയതും മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

മണിയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും വേണ്ടത്രെ നടപടികള്‍ പോലീസ് നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. കേസില്‍ അമ്പത്തോളം പേരെ ചോദ്യം ചെയ്‌തെങ്കിലും കേസിന് വേണ്ടെത്രെ ഗൗരവ്വം പോലീസ് നല്‍കുന്നില്ല എന്നും ഇവര്‍ പറയുന്നു. മണിയുടെ മരണവിവരം കൃത്യസമയത്ത് വീട്ടുക്കാരെ അറിയിക്കുന്നതിലും വീഴ്ച വരുത്തി എന്ന് ആരോപണമുയര്‍ന്നു.
രക്തത്തില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടും തുടരന്വേഷണമുണ്ടായില്ല എന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി എന്നിവര്‍ക്ക് നിവേദനം നല്‍കാനാണ് സംഘടനാ തീരുമാനം. കൂടാതെ സിബിഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications