Get Updates
Get notified of breaking news, exclusive insights, and must-see stories!

10ാം ക്ലാസുകാരിയുടെ ആത്മഹത്യ... ഞെട്ടിക്കുന്ന ആരോപണം, പ്രണയം, പിന്നെ അവരുടെ പീഡനം?

ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്

കൊച്ചി: എറണാകുളം പറവൂരില്‍ പത്താം ക്ലാസുകാരുകാരി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത. പറവൂരിനു സമീപം കരിങ്ങാംതുരുത്ത് തത്തപ്പള്ളി പുഴയില്‍ ചാടിയാണ് പത്താം ക്ലാസുകാരി ജീവനൊടുക്കിയത്.
സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

ആത്മഹത്യ ചെയ്തത്

ആത്മഹത്യ ചെയ്തത്

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് വരാപ്പുഴയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി തത്തപ്പള്ളി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.

പെണ്‍കുട്ടിക്കു പ്രണയം

പെണ്‍കുട്ടിക്കു പ്രണയം

പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

കാമുകനുമായി സംസാരിച്ചു

കാമുകനുമായി സംസാരിച്ചു

പെണ്‍കുട്ടി പലപ്പോഴും സ്‌കൂളിനു പുറത്തു വച്ചു കാമുകനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ഇതിന്റെ പേരില്‍ മോശമായാണ് പെണ്‍കുട്ടിയോട് പെരുമാറിയത്.

ക്ലാസില്‍ നിന്നു പുറത്താക്കി

ക്ലാസില്‍ നിന്നു പുറത്താക്കി

പെണ്‍കുട്ടിയെ 11 ദിവസത്തോളമാണ് അധ്യാപകര്‍ ക്ലാസിനു പുറത്തു നിര്‍ത്തിയത്. പ്രണയത്തിന്റെ പേരു പറഞ്ഞ് അധ്യാപകരും മറ്റും കുട്ടിയെ കളിയാക്കുകയും മോശമായി സംസാരിക്കുകയും ചെയ്തയായും നാട്ടുകാര്‍ ആരോപിക്കുന്നു.

കുട്ടിയെ മടക്കി അയച്ചു

കുട്ടിയെ മടക്കി അയച്ചു

ചൊവ്വാഴ്ച സ്‌കൂളിലെത്തിയപ്പോള്‍ പെണ്‍കുട്ടിയോടെ രക്ഷിതാക്കളെ കൂട്ടിക്കൊണ്ടു വന്നിട്ടു ക്ലാസില്‍ കയറിയാല്‍ മതിയെന്ന് അധ്യാപകര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ അധ്യാപകര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോണ്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ വീട്ടില്‍ വഴക്കുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്തുവിട്ടിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം . 16 ക്യാമറകള്‍ സ്‌കൂളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസം പോലും കുട്ടിയെ ക്ലാസിനു പുറത്തുനിര്‍ത്തിയിട്ടുണ്ടെന്ന് ഇവ പരിശോധിച്ചാല്‍ വ്യക്തമാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അറിയിച്ചത് മാതാപിതാക്കള്‍

അറിയിച്ചത് മാതാപിതാക്കള്‍

പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് മകളുടെ പ്രണയവിവരം തങ്ങളെ അറിയിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇതിന്റെ പേരില്‍ സ്‌കൂളിലെ അധ്യാകര്‍ ആരും തന്റെ കുട്ടിയെ ചോദ്യം ചെയ്തിട്ടില്ല. കൗണ്‍സലിങിന് കൊണ്ടുപോവാന്‍ മാതാപിതാക്കളോട് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

 സംഭവദിവസം

സംഭവദിവസം

കൗണ്‍ലിങ് കഴിഞ്ഞ് ചൊവ്വാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ വരേണ്ടതായിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മ സ്‌കൂളിലേക്ക് വന്നു. മകളുമായി അടുപ്പമുള്ളയാള കുട്ടിയുടെ അച്ഛന്‍ കണ്ടെത്തിയെന്ന് അറിയിച്ച് അവര്‍ തിരിച്ചുപോവുകയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കാര്യം അറിഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+