കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്റോയെ മാനസികമായി പീഡിപ്പിച്ചു! പാഠ പുസ്കതങ്ങൾ തിരിച്ചുവാങ്ങി, ടിസി വാങ്ങി പോകാനും നിർദേശിച്ചു...

പാമ്പാടി ക്രോസ് റോഡ്സ് പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ബിന്റോ ഈപ്പൻ കഴിഞ്ഞദിവസമാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.

Google Oneindia Malayalam News

Recommended Video

cmsvideo
പാമ്പാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ, കൂടുതൽ വെളിപ്പെടുത്തലുകൾ | Oneindia Malayalam

കോട്ടയം: പാമ്പാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണെന്ന് ആരോപണം. പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകില്ലെന്ന് പറഞ്ഞ് അദ്ധ്യാപകരും സ്കൂൾ അധികൃതരും ഒമ്പതാം ക്ലാസുകാരനായ ബിന്റോയെ ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛൻ ഈപ്പൻ വർഗീസ് ആരോപിച്ചു.

പാമ്പാടി ക്രോസ് റോഡ്സ് പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ബിന്റോ ഈപ്പൻ കഴിഞ്ഞദിവസമാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. വീടിന്റെ സ്റ്റെയർകേസിന്റെ കൈവരിയിൽ തൂങ്ങിമരിച്ച ബിന്റോ ഈപ്പന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി കഴിഞ്ഞദിവസം തന്നെ ആരോപണമുയർന്നിരുന്നു. ബിന്റോ ഉൾപ്പെടെയുള്ള ആറ് വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകില്ലെന്നാണത്രേ സ്കൂൾ അധികൃതർ പറഞ്ഞിരുന്നത്.

മകനെ മാനസികമായി പീഡിപ്പിച്ചു...

മകനെ മാനസികമായി പീഡിപ്പിച്ചു...

ബിന്റോ ഈപ്പൻ ആത്മഹത്യ ചെയ്യാനിടയായ കാരണത്തെക്കുറിച്ച് വിദ്യാർത്ഥിയുടെ പിതാവ് തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ബിന്റോ ഈപ്പനെ ക്രോസ് റോഡ്സ് പബ്ലിക് സ്കൂൾ അധികൃതർ മാനസികമായി പീഡിപ്പിച്ചെന്നാണ് പിതാവ് ഈപ്പൻ വർഗീസിന്റെ ആരോപണം. രണ്ടാം ടേം പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റ ബിന്റോയോട് ടിസി വാങ്ങി പോകാൻ സ്കൂൾ അധികൃതർ നിർദേശിച്ചിരുന്നു. പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകില്ലെന്നും പറഞ്ഞു. ഇതിനുപുറമേ പത്താം ക്ലാസിലേക്കായി കുട്ടിക്ക് നൽകിയ പുസ്തകങ്ങൾ സ്കൂൾ അധികൃതർ തിരിച്ചുവാങ്ങിയതായും മകൻ കടുത്ത മാനസിക പീഡനത്തിന് ഇരയായതായും പിതാവ് ആരോപിച്ചു.

 ഒമ്പതാം ക്ലാസിൽ...

ഒമ്പതാം ക്ലാസിൽ...

ബിന്റോയ്ക്ക് പത്താം ക്ലാസിൽ തുടർന്നു പഠിക്കാൻ അനുവാദം നൽകിയിരുന്നുവെന്ന സ്കൂൾ അധികൃതരുടെ വാദം തെറ്റാണെന്നും ഈപ്പൻ വർഗീസ് ആരോപിച്ചു. മകന്റെ ആത്മഹത്യക്ക് കാരണം സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണെന്ന് തന്നെയാണ് പിതാവ് പോലീസിനും മൊഴി നൽകിയിരിക്കുന്നത്. പത്താം ക്ലാസിൽ 100 ശതമാനം വിജയം ഉറപ്പാക്കാനായി ബിന്റോ ഉൾപ്പെടെയുള്ള ആറ് വിദ്യാർത്ഥികളോട് സ്കൂളിൽ നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി കഴിഞ്ഞദിവസം തന്നെ ആരോപണമുയർന്നിരുന്നു. സംസ്ഥാനത്തെ പല സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളും ചെയ്യുന്നത് പോലെ പാമ്പാടി ക്രോസ് റോഡ്സ് പബ്ലിക് സ്കൂളിലും ഒമ്പതാം ക്ലാസിൽ നിന്ന് നിർബന്ധിത പിരിച്ചുവിടൽ ഉണ്ടായിരുന്നതായാണ് ആരോപണം. എന്നാൽ സ്കൂൾ അധികൃതർ ഈ ആരോപണം നിഷേധിച്ചു.

എസ്എഫ്ഐ....

എസ്എഫ്ഐ....

ബിന്റോ ഈപ്പന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പാമ്പാടി ക്രോസ് റോഡ്സ് പബ്ലിക് സ്കൂളിനെതിരെ വൻ പ്രതിഷേധമാണുണ്ടായത്. കഴിഞ്ഞദിവസം സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ അടിച്ചുതകർത്തു. സ്കൂളിലെ ജനൽച്ചില്ലുകളും വാതിലുകളും ഫർണ്ണീച്ചറുകളും അടിച്ചുതകർത്ത എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് ലാത്തി വീശിയും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് എസ്എഫ്ഐ പ്രവർത്തകരെ സ്കൂൾ കോമ്പൗണ്ടിൽ നിന്ന് തുരത്തിയത്. സ്കൂളിനെതിരെ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന കണക്കുക്കൂട്ടലിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്കൂള്‍ തല്ലിത്തകര്‍ത്തു!! അധ്യാപകര്‍ തോല്‍പ്പിക്കല്‍ ഭീഷണി മുഴക്കിയോ?വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: സ്കൂള്‍ തല്ലിത്തകര്‍ത്തു!! അധ്യാപകര്‍ തോല്‍പ്പിക്കല്‍ ഭീഷണി മുഴക്കിയോ?

കള്ളനോട്ട് കേസിൽ മകനും 50 ലക്ഷം തട്ടിയ കേസിൽ അമ്മയും പിടിയിൽ!ആഢംബര ജീവിതവും കടവും, ഒന്നുമറിയാതെ മകൾകള്ളനോട്ട് കേസിൽ മകനും 50 ലക്ഷം തട്ടിയ കേസിൽ അമ്മയും പിടിയിൽ!ആഢംബര ജീവിതവും കടവും, ഒന്നുമറിയാതെ മകൾ

English summary
school student commits suicide in kottayam; father's allegation against school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X