കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ സ്‌കൂളിലെ പീഡനം; വാര്‍ത്ത തെറ്റെന്ന് പോലീസ്

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ടെ പ്രശസ്തമായ സാമൂതിരി സ്‌കൂളിലെ ഒരു അദ്ധ്യാപകന്‍ 21 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായുള്ള വാര്‍ത്ത തെറ്റാണെന്ന് പോലീസ്. സംഭവം അന്വേഷിച്ച വനിതാ സെല്‍ സി.ഐ ഷെര്‍ലറ്റ് മണി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ ആരെങ്കിലും തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

പീഡന വിവരം സ്ഥിതീകരിക്കാനായി കുട്ടികള്‍ക്ക് ചോദ്യാവലി നല്‍കിയിരുന്നു. എന്നാല്‍ ഈ ചോദ്യാവലിക്ക് നല്‍കിയ മറുപടിയില്‍ ആരും അദ്ധ്യാപകനെതിരെ പരാതി ഉന്നയിച്ചില്ലെന്ന് സിഐ വ്യക്തമാക്കി. മുന്‍ പിടിഎ പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. എന്നാല്‍ ഇങ്ങനെയൊരു കാര്യം നടന്നതായി വിദ്യാര്‍ത്ഥിനികള്‍ സ്ഥിതീകരിച്ചില്ലത്രെ.

kozhicode-map

പുതിയ ആരോപണത്തില്‍ സത്യാവസ്ഥയില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലും വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് തന്നെ ഊമക്കത്ത് ലഭിച്ചതാണ്. അപ്പോള്‍ത്തന്നെ അതേക്കുറിച്ച് അന്വേഷിച്ച് അക്കാര്യം തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അദ്ധ്യാപകര്‍ തമ്മിലുള്ള പ്രശ്‌നമാണ് സംഭവം വീണ്ടും മാധ്യമങ്ങളിലൂടെ പുറത്തുവരാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ സംഭവത്തെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.ജിപി. ശങ്കര്‍ റെഡ്ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകന്‍ ശിക്ഷിക്കാനെന്ന വ്യാജേന പെണ്‍കുട്ടികളെ ഒഴിഞ്ഞ ക്ലാസ് മുറികളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി.

English summary
21 school student's in Kozhikode Sexually abused by teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X