എനിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങണം,ഇരട്ടച്ചങ്കന് ഏഴാം ക്ലാസുകാരിയുടെ തുറന്ന കത്ത്...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഏഴാം ക്ലാസുകാരി മുഖ്യമന്ത്രിക്കെഴുതിയെ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അനന്തര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്.

Read Also: 'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വിയുണ്ടാകുമോ?

സൈക്കിള്‍ ഓടിച്ചു വീട്ടില്‍ പോകുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും, എന്നാല്‍ ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ വരെ പേടിയാണെന്നും അനന്തര കത്തിലൂടെ പറയുന്നുണ്ട്. ഒരു പെണ്‍കുട്ടി എന്നതില്‍ കുറച്ചുകാലം മുന്‍പ് വരെ അഭിമാനം തോന്നിയിരുന്നു, എന്നാല്‍ ഇപ്പോള്‍ വളരെയധികം പേടിയുണ്ടെന്നും കത്തിലുണ്ട്. ഫേസ്ബുക്കിലാണ് അനന്തര മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിഞ്ചുക്കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല...

പിഞ്ചുക്കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല...

ഓരോ ദിവസവും പുതിയ പീഡനക്കേസുകളാണ് പുറത്തുവരുന്നത്, ഇതില്‍ തന്നെ ഏറ്റവും വിഷമിപ്പിച്ചത് വാളയാറിലെ പെണ്‍കുട്ടികളുടെ മരണമാണെന്നും അനന്തര കത്തില്‍ പറയുന്നു. മരിച്ച പെണ്‍കുട്ടികളില്‍ മൂത്തയാള്‍ക്കും തനിക്കും ഒരേപ്രായമാണ്, അവള്‍ക്കും എത്രയെത്ര സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. തനിക്ക് പേടി കാരണം ഉറങ്ങാനാകുന്നില്ലെന്നും, പിഞ്ചുക്കുഞ്ഞുങ്ങളെ പോലും ആരും വെറുതെ വിടുന്നില്ലെന്നും അനന്തയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

അപ്പൂപ്പന്‍ പീഡിപ്പിച്ച വാര്‍ത്ത ഞെട്ടിച്ചു...

അപ്പൂപ്പന്‍ പീഡിപ്പിച്ച വാര്‍ത്ത ഞെട്ടിച്ചു...

ഈ ലോകത്ത് ആരെയാണ് വിശ്വസിക്കേണ്ടത്, ആരെയാണ് അവിശ്വസിക്കേണ്ടത് എന്നൊന്നും തനിക്ക് മനസിലാകുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു. കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊന്നത് മുത്തച്ഛനാണെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും അനന്തര പറയുന്നു.

കടുത്ത ശിക്ഷ നല്‍കണം...

കടുത്ത ശിക്ഷ നല്‍കണം...

തന്റെ അച്ഛനും അമ്മയും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. എന്നാല്‍ കുറച്ചുകാലമായി അവര്‍ക്കും പേടി തോന്നി തുടങ്ങിയിട്ടുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരായാലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അനന്തര ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രി അവസരമുണ്ടാക്കി തരണം...

മുഖ്യമന്ത്രി അവസരമുണ്ടാക്കി തരണം...

ആരെയും പേടിക്കാതെ കുറേ പുസ്തകങ്ങള്‍ വായിച്ച്, കളിച്ചും ചിരിച്ചും തനിക്കും കൂട്ടുകാര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കണമെന്നും, മുഖ്യമന്ത്രി അതിനുള്ള അവസരമുണ്ടാക്കി തരുമെന്ന് കരുതുവെന്നും പറഞ്ഞാണ് അനന്തരയുടെ തുറന്ന കത്ത് അവസാനിക്കുന്നത്.

English summary
School student's open letter to Chief minister.
Please Wait while comments are loading...