കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ തുറന്നു, കരഞ്ഞും ചിരിച്ചും അവരെത്തി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കരഞ്ഞും ചിരിച്ചും കേരളത്തിലെ മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ സ്‌കൂളിലേയ്ക്ക്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെക്കാള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞെങ്കിലും പ്രവോശനോത്സവം ഗംഭീരമായി. മിഠായിയും ഓലത്തൊപ്പിയും നല്‍കിയാണ് സ്‌കൂളുകള്‍ കുരുന്നുകളെ വരവേറ്റത്. ആദ്യമായി സ്‌കൂളിലെത്തിയതിന്റെ ചിണുങ്ങലും നാണവും വാവിട്ടുള്ള കരച്ചിലുമെല്ലാം സ്‌കൂളുകളില്‍ നിന്ന് ഉയര്‍ന്നു. മലപ്പുറം തൃക്കുളം സര്‍ക്കാര്‍ സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം നടന്നത്.

പ്രവേശനോത്സവ വേദിയായി തിരൂരങ്ങാടി തൃക്കുളം സ്‌കൂളിന് മുന്‍പില്‍ ലീഗ് എസ്‌ഐഒ സംഘര്‍ഷം ഉണ്ടായതൊഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

School, Children

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഒരുക്കിയിരുന്നു. ഈ അദ്ധ്യയന വര്‍ഷം മുതല്‍ കലാപഠനവും ഗുരുിദേവ ദര്‍ശനങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഒന്നാം ക്ളാസ് മുതല്‍ തന്നെ സംസ്‌കൃതം പഠിയ്ക്കാനുള്ള സൗകര്യവും ഇക്കൊല്ലം മുതല്‍ ഉണ്ടാകും.

English summary
Schools come alive in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X