Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളുകൾ നാളെ തുറക്കും; വിദ്യാഭ്യാസ മന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്; അധിക സമയം അനുവദിക്കുമോ?

സ്കൂളുകൾ നാളെ തുറക്കും; വിദ്യാഭ്യാസ മന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്; അധിക സമയം അനുവദിക്കുമോ?

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നാളെ മുതൽ ആരംഭിക്കുകയാണ്. സ്‌കൂളുകള്‍ വീണ്ടും സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായി സംവിധാനങ്ങളുടെ പുരോഗതി മന്ത്രി യോഗത്തില്‍ വിലയിരുത്തും. തുടർന്ന് ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും.

സ്‌കൂള്‍ ശുചീകരണം, അണുനശീകരണം എന്നിവ ഇന്നത്തെ ഉദ്യോഗസ്ഥ യോഗം വിലയിരുത്തും. പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ അധിക സമയം അനുവദിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. ഹയര്‍സെക്കണ്ടറിയില്‍ ഇനിയും 25 ശതമാനം പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീരാനുണ്ട്. തിങ്കള്‍ മുതല്‍ ബാച്ചുകള്‍ അടിസ്ഥാനമാക്കി ഉച്ചവരെയാകും 9 വരെയുള്ള ക്ലാസുകള്‍.

sivankutty

അതേസമയം, ഒരിടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകള്‍ ഭാഗികമായെങ്കിലും സാധാരണ സമയ ക്രമത്തിലേക്ക് മാറുന്നത്. പൊതുപരീക്ഷയുള്ള 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടുവരെയായി ക്രമീകരിക്കും. പൊതു പരീക്ഷക്കുള്ള തയാറെടുപ്പെന്ന രീതിയിലാണ് തീരുമാനം. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, മോഡല്‍ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവയാണ് വകുപ്പ് മുന്നിൽ കാണുന്നത്.

പൊതു പരീക്ഷക്ക് മുന്‍പ് എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, പ്രാക്ടിക്കലുകള്‍ നല്‍കുക എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. ഫോക്കസ് ഏരിയക്ക് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ വന്നാലും പ്രയാസം കൂടാതെ ഉത്തരമെഴുതാന്‍കുട്ടികളെ പരിശീലിപ്പിക്കും. 7 ആം തീയതി മുതല്‍ 12 വരെ ഓണ്‍ലൈന്‍ അധ്യയനം തുടരും.

അതേസമയം, കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് വീണ്ടും സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ഇന്നലെ 15,184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 16000ത്തോളം പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിൽ ഉയർന്നു. 20.52 ശതമാനമാണ് ടി പി ആർ. ടെസ്റ്റുകൾ കുറഞ്ഞതാണ് ടി പി ആർ ഉയരാൻ കാരണമായത്.

അതേസമയം എറണാകുളത്ത് തന്നെയാണ് കൂടുതൽ രോഗികൾ. ഇവിടെ 2973 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,25,011 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1134 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,81,347 കോവിഡ് കേസുകളില്‍, 3.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 122 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 282 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,053 ആയി.

ഇന്നലെയുളള കണക്ക് പ്രകാരം, തിരുവനന്തപുരം 7104, കൊല്ലം 2146, പത്തനംതിട്ട 1981, ആലപ്പുഴ 2672, കോട്ടയം 3342, ഇടുക്കി 1884, എറണാകുളം 6015, തൃശൂര്‍ 3699, പാലക്കാട് 1762, മലപ്പുറം 2489, കോഴിക്കോട് 2368, വയനാട് 1160, കണ്ണൂര്‍ 1807, കാസര്‍ഗോഡ് 390 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 61,52,076 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+