ലൗ ജിഹാദിനെ നേരിടാന്‍ എന്ന പേരില്‍ സംഘികളുടെ രഹസ്യഗ്രൂപ്പ്..സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത്..

  • By: അനാമിക
Subscribe to Oneindia Malayalam

കോഴിക്കോട്: ലൗ ജിഹാദിനെ നേരിടാനെന്ന പേരിലുള്ള സംഘികളുടെ രഹസ്യ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ വിവരങ്ങള്‍ പുറത്ത്. ഗ്രൂപ്പിലെ ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, രാഹുല്‍ ഈശ്വര്‍, ദളിത് പ്രവര്‍ത്തക ധന്യാ രാമന്‍, സോപാന ഗായകന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ എന്നിവരടക്കം ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്.

എടപ്പാടി പളനിസ്വാമി ശിഖണ്ഡി മാത്രം..പിന്നില്‍ മന്നാര്‍ഗുഡി മാഫിയ കളിക്കും.. !!

മഞ്ജു വാര്യരല്ല..മഞ്ജുലുദ്ദീന്‍..!!ആമിയില്‍ മാധവിക്കുട്ടിയാവുന്ന മഞ്ജു വാര്യർക്കെതിരെ സംഘി ആക്രമണം !

ലൌ ജിഹാദ് ഹെൽപ് ഡെസ്ക്

ഹിന്ദുപെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്ന് സംഘികള്‍ പറയുന്ന ലൗ ജിഹാദ് പരസ്പരം അറിയിക്കുകയും സഹായങ്ങള്‍ എത്തിക്കുകയുമാണത്രേ ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

വർഗീയ വിഷം ചീറ്റുന്നു

ലൗജിഹാദ് ഗ്രൂപ്പിലെ വര്‍ഗീയവിഷം വമിക്കുന്ന ചര്‍ച്ചയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ധന്യാരാമന്‍, ഞരളത്ത് ഹരിഗോവിന്ദന്‍ അടക്കമുള്ളവരെ അവരുടെ അനുമതിയില്ലാതെയാണ് ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ത്തതെന്നും ആരോപണമുണ്ട്.

മെസ്സേജുകൾ കണ്ടാൽ

രണ്ട് ഹിന്ദുപെണ്‍കുട്ടികള്‍ രണ്ട് മുസ്ലിം യുവാക്കളുടെ കൂടെ സംശയകരമായ സാഹചര്യത്തില്‍ ബസ്സ് കയറുന്നത് കണ്ടു.ഉടന്‍ ഇടപെടണം എന്നതൊക്കെയാണ് ഈ ഗ്രൂപ്പില്‍ പരക്കുന്ന മെസ്സേജുകള്‍.

അനുവാദം ചോദിക്കാതെ അംഗത്വം

തന്നെ ഈ ഗ്രൂപ്പില്‍ അനുവാദം ചോദിക്കാതെയാണ് അംഗമാക്കിയത് എന്ന് ചൂണ്ടിക്കാട്ടി വനജ വാസുദേവ് ഫേസ്ബുക്കിലിട്ട പോസ്റ്റും ശ്രദ്ധ നേടുകയാണ്. ഈ ഗ്രൂപ്പിനെ സംബന്ധിച്ച് പിഎം മനോജും ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയുണ്ടായി.

വ്യാജ പ്രചരണം

ഏറെ കോലാഹലങ്ങളുണ്ടാക്കിയതാണ് ലൗ ജിഹാദെന്ന പ്രചരണം. ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിച്ച് വ്യാജമെന്ന് കണ്ടെത്തിയ ലൗ ജിഹാദ് കഥകള്‍ വീണ്ടും പ്രചരിപ്പിക്കുകയാണ് ലൗ ജിഹാദ് ഹെല്‍പ് ഡെസ്‌ക് എന്ന ഈ ഗ്രൂപ്പ്.

English summary
Screen shots of Sanghi secret group ' love jihad help desk' is out.
Please Wait while comments are loading...